ലിസിയുടെ വാക്കുകള്‍ ഡിപ്രഷനിലേക്ക് തള്ളിവിട്ടെന്ന് പ്രിയദര്‍ശന്‍
കാല്‍ നൂറ്റാണ്ടോളം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചു കൊണ്ടാണ് പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞത്. വിവാഹമോചനവും വിവാഹജിവിതവും ദുഷ്‌കരമായിരുന്നു എന്ന രീതിയിലാണ് ലിസി വിവാഹമോചനത്തെ പറ്റി പ്രതികരിച്ചത്. എന്നാല്‍ പ്രിയന്‍ പലപ്പോഴും അതിനോട് പ്രതികരിക്കാതെയും ലിസിയ ഇപ്പോഴും സ്‌നേഹിക്കുന്നതായി പറഞ്ഞുമാണ് പോയിരുന്നത്. എന്നാല്‍ വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ലിസിയുടെ വാക്കുകള്‍ തന്നെ ഡിപ്രഷനിലേക്കു വരെ തള്ളി വിട്ടതായി പ്രിയന്‍ പറയുന്നു.
തിരുവിതാംകൂറിലെ രാഷ്ട്രീയം പറയുന്ന ചരിത്ര സിനിമയുമായി രണ്‍ജി പണിക്കര്‍
കോടതിയില്‍ വിവാഹ മോചന കേസ് നടക്കവേ പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ കാലം കഴിഞ്ഞതായി പലരും പറയുന്നുവെന്ന് ലിസി പറഞ്ഞത്രേ. കാലം കഴിഞ്ഞുവെന്നാല്‍ മരിച്ചെന്നാണ് അര്‍ത്ഥമെന്നും താന്‍ ജീവനു തുല്യം സ്‌നേഹിച്ച ലിസി അതു പറഞ്ഞപ്പോള്‍ തകര്‍ന്നുപോയെന്നും പ്രിയദര്‍ശന്‍ പറയുന്നു. കോടതിയില്‍ ഒന്നും പറയാനാകാതെ നിന്നുപോയി. നാലുമാസത്തോളം ഡിപ്രഷന് മരുന്ന് കഴിച്ചെന്നും മുറിയിലിരുന്ന് കരഞ്ഞെന്നും പ്രിയന്‍ പറയുന്നു. പിന്നീട് സ്വയം തീരുമാനിച്ച് തിരിച്ചുവരാന്‍ ശ്രമിക്കുകയായിരുന്നു. നിരവധി സിനിമകള്‍ കണ്ടും പുസ്തകങ്ങള്‍ വായിച്ചും മനസ് ശരിയാക്കുമ്പോഴാണ് നമുക്കൊരു സിനിമ ചെയ്യണമെന്ന് മോഹന്‍ലാല്‍ പ്രചോദനം നല്‍കിയത്. ഇതാണ് ഒപ്പത്തിലേക്ക് നയിച്ചതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.
പ്രതാപ് പോത്തന്‍ ഉപേക്ഷിച്ച ദുല്‍ഖര്‍ ചിത്രം ഏറ്റെടുക്കാനൊരുങ്ങി അഞ്ജലി മേനോന്‍?