തിരുവിതാംകൂറിലെ രാഷ്ട്രീയം പറയുന്ന ചരിത്ര സിനിമയുമായി രണ്‍ജി പണിക്കര്‍
ഒരു നടന്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയതോടെ തിരക്കഥാകൃത്ത് എന്ന തന്റെ തട്ടകത്തില്‍ നിന്ന് അല്‍പ്പം വിട്ടു നില്‍ക്കുകയായിരുന്ന രണ്‍ജി പണിക്കര്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. തിരുവിതാംകൂറിലെ സ്വാതന്ത്ര്യത്തിനു മുമ്പ് ഉണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള തിരക്കഥ പൂര്‍ത്തിയാക്കി കഴിഞ്ഞു.
മോഹന്‍ലാല്‍- ജിബു ജേക്കബ്ബ് ചിത്രം നവംബര്‍ നാലിന്
സംവിധായകന്‍ ആരെന്നും താരങ്ങള്‍ ആരൊക്കെയാണെന്നും ഉടന്‍ അറിയിക്കുമെന്ന് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറയുന്നു. മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്നും സ്‌ക്രിപ്റ്റിനെ കുറിച്ച് നിഥിനുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും രണ്ജി പണിക്കര്‍ പറഞ്ഞു.