മോഹന്‍ലാലിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് 15ലേക്ക് മാറ്റി

മോഹന്‍ലാലിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് 15ലേക്ക് മാറ്റി

0
വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്ത സംഭവത്തില്‍ മോഹന്‍ലാലിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.എ പൗലോസ് എന്നയാള്‍ സമര്‍പ്പിച്ച കേസ് പരിഗണിക്കുന്നത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഈ മാസം15ലേക്ക് മാറ്റിവെച്ചു. കേസില്‍ ദ്രുത പരിശോധന ആവശ്യമാണോ എന്നാണ് കോടതി പരിഗണിക്കുന്നത്.
മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയും മോഹന്‍ലാലിനെ ഏഴാം പ്രതിയുമാക്കി കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നടന്ന ആദായ നികുതി പരിശോധനയ്ക്കിടെ ആണ് ആനക്കൊമ്പ് കണ്ടെത്തിയത്. കോടനാട് പോലീസ് കേസെടുത്തെങ്കിലും പിന്നീട് റദ്ദാക്കി. കെ.കൃഷ്ണ കുമാര്‍ എന്നയാളില്‍ നിന്ന് പണം നല്‍കി വാങ്ങിയതാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. എന്നാല്‍ ഈ വിശദീകരണം കേസ് റദ്ദാക്കാന്‍ പര്യാപ്തമല്ലെന്നും നിയമപരമായി ആനക്കൊമ്പ് വാങ്ങുന്നതും അനുവദിക്കാനാവില്ലെന്നുമാണ് ഹര്‍ജിക്കാരന്‍ വാദിക്കുന്നത്.

NO COMMENTS

Leave a Reply