ഫേക്ക് ഐഡികള്‍ക്കെതിരേ ഒന്നിക്കാമെന്ന് അജു വര്‍ഗീസ്
ഫേക്ക് എന്ന് കരുതപ്പെടുന്ന ഒരു പ്രൊഫൈലിന്റെ പേരില്‍ അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ പൊല്ലാപ്പ് പിടിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഒപ്പത്തിന്റെ കളക്ഷനുമായി ബന്ധപ്പെട്ട് അജു ഇട്ട പോസ്റ്റില്‍ നിയാസ് മമ്മുക്ക എന്ന പേരുള്ള ഒരു ഐഡി ഇട്ട അധിക്ഷേപകരവും യുക്തിരഹിതവുമായ ഒരു കമ്മന്റിന്റെ സ്‌ക്രീന്‍ഷോട്ട് അജു പോസ്റ്റ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഐഡിയുടെ വിശ്വാസ്യത പരിശോധിക്കാതെ മമ്മൂട്ടി ഫാന്‍സിനെ അപമാനിക്കുന്ന തരത്തില്‍ അജു പെരുമാറിയെന്ന് പറഞ്ഞാണ് മമ്മൂട്ടി ഫാന്‍സ് പ്രതികരിച്ചത്. ഒടുവില്‍ അജു ക്ഷമ ചോദിച്ചു. അതിനു ശേഷമാണ് ഫേക്ക് ഐഡി കള്‍ക്കെതിരായ പ്രതികരണവുമായി അജുഎത്തിയത്.
പൈറസി പോലെത്തന്നെ സിനിമാ വ്യവസായത്തിന് ദോഷം വരുത്താന്‍ ഇവര്‍ക്ക് ഒരുപരിധി സാധിക്കുന്നു.സിനിമ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ഇവരുടെ കയ്യില്‍, മറിച്ചു മതം, രാഷ്ത്രീയം, വര്‍ഗീയത, രാജ്യദ്രോഹം അങ്ങനെ പല മേഖലകളില്‍ ഇവര്‍ ഒരു ശാപം ആയി മാറുന്നുവെന്നും അജു പറയുന്നു.