പൃഥ്വിരാജ് ഇതിനു മുമ്പും സംവിധാനത്തിന് അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്

പൃഥ്വിരാജ് ഇതിനു മുമ്പും സംവിധാനത്തിന് അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്

0

മലയാളത്തിലെ ഇന്ന് ഏറ്റവും വിലയേറിയ യുവതാരങ്ങളില്‍ ഒരാളായ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറുന്നുവെന്നും അതില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നുവെന്നതുമാണ് ഇപ്പോള്‍ സജീവമായ വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ലൂസിഫറിനും മുമ്പ് പൃഥ്വി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. അഡ്വാന്‍സ് പോലും വാങ്ങിയ ശേഷം ആ ചിത്രത്തിന്റെ സംവിധാന ചുമതല മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ നായകനായി പൃഥ്വി എത്തി.

തിരുവിതാംകൂറിലെ രാഷ്ട്രീയം പറയുന്ന ചരിത്ര സിനിമയുമായി രണ്‍ജി പണിക്കര്‍

ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് ആണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ ആണ് മണിരത്‌നം രാവണനിലെ വേഷത്തിനായി പൃഥ്വിരാജിനെ വിളിച്ചത്. ആ ക്ഷണം നിരസിക്കാന്‍ താരത്തിനായില്ല. അങ്ങനെ സംവിധാന ചുമതല ലിജോയ്ക്ക് കൈമാറുകയായിരുന്നു.

പ്രതാപ് പോത്തന്‍ ഉപേക്ഷിച്ച ദുല്‍ഖര്‍ ചിത്രം ഏറ്റെടുക്കാനൊരുങ്ങി അഞ്ജലി മേനോന്‍?

NO COMMENTS

Leave a Reply