മോഹന്‍ലാലിന്റെ ഓഷോ ലുക്കിന് പിന്നിലെന്ത്?

മോഹന്‍ലാലിന്റെ ഓഷോ ലുക്കിന് പിന്നിലെന്ത്?

0

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് ആരാധകരെ ആവേശത്തിലാക്കി കൊണ്ട് ലൂസിഫറിന്റെ പ്രഖ്യാപനം നടന്നത്. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള സംവിധാനം ചെയ്യാനിരുന്നതായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തെ കുറിച്ച് തന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ അറിയിക്കുന്നതിനൊപ്പം ലാല്‍ നല്‍കിയ ഫോട്ടോ അന്ന് തയാറാക്കിയ ഫസ്റ്റ്‌ലുക്ക് ആയിരുന്നത്രേ. ഇതിനു പിന്നാലെയാണ് മോഹന്‍ലാല്‍ ഓഷോ രജനീഷിന്റെ വേഷത്തിലുള്ള ചിത്രം മോഹന്‍ലാലിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

പ്രേമത്തിന്റെ റെക്കോഡ് പഴങ്കഥ; ഒപ്പത്തിന് 6 ദിവസത്തില്‍ 11.53 കോടി

ലോകപ്രശസ്സ തത്വചിന്തകനും ആത്മീയ നേതാവുമായ ഓഷോയുടെ ഒരു അനുഭാവിയാണ് താനെന്ന് ലാല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഈ വേഷത്തില്‍ ലാല്‍ എത്തിയത് എന്തിനെന്നുള്ള ആകാംക്ഷ പ്രേക്ഷകരില്‍ ജനിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും സിനിമയ്ക്കായാണോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.

തോപ്പില്‍ ജോപ്പന്‍ ടീസര്‍ പുറത്തിറങ്ങി

NO COMMENTS

Leave a Reply