ആന്‍ മരിയ തെലുങ്കിലേക്ക്
മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ബേബി സാറയും സണ്ണി വെയ്‌നും മുഖ്യ കഥാപാത്രങ്ങളായി എത്തിയ ആന്‍മരിയ കലിപ്പിലാണ് തെലുങ്കിലേക്ക്. ചിത്രത്തിന്റെ ഡബ്ബിംഗ് പതിപ്പ് ദീപാവലി റിലീസായി തിയറ്ററുകളിലെത്തും. മലയാളത്തില്‍ ശരാശരി വിജയം സ്വന്തമാക്കിയ ചിത്രം പിള്ളൈ രാക്ഷസി എന്ന പേരിലാണ് തെലുങ്കില്‍ എത്തുന്നത്.
തമിഴിലെ പിച്ചൈക്കാരന്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ തെലുങ്ക് പതിപ്പുകള്‍ വിതരണം ചെയ്ത് ചദവാലദ ബ്രദേഴ്‌സാണ് ആന്‍ മരിയയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. നവംബര്‍ അഞ്ചിനാകും ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നത്.