ദുല്‍ഖര്‍ പുതിയ പ്രൊജക്റ്റുകള്‍ ഏറ്റെടുക്കുന്നില്ല

ദുല്‍ഖര്‍ പുതിയ പ്രൊജക്റ്റുകള്‍ ഏറ്റെടുക്കുന്നില്ല

0
നിലവില്‍ ഏറ്റെടുത്തിട്ടുള്ള പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കുന്നതു വരെ പുതിയ ചിത്രങ്ങള്‍ക്ക് കരാര്‍ ഒപ്പിടേണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. താരത്തെ കാത്ത് ഇപ്പോള്‍ തന്നെ ഏറ്റെടുത്ത ചിത്രങ്ങളുടെ നീണ്ട നിര ഉള്ളത് കണക്കിലെടുത്താണിത്. നിലവില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങളുടെ സെറ്റിലാണ് ദുല്‍ഖര്‍ ഉള്ളത്. 
അമല്‍ നീരദ് ചിത്രത്തിന്റെ ബാക്കി ഭാഗങ്ങളും ദുല്‍ഖറിന് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. 2017 ജനുവരിയിലായിരിക്കും ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുക. 2017 താരത്തിന്റെ ഡേറ്റ് ഏതാണ്ട് പൂര്‍ണമായും നല്‍കപ്പെട്ടു കഴിഞ്ഞു. ബിജോയ് നമ്പ്യാര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും ലാല്‍ജോസ് ചിത്രവും ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന അനൂപ് സത്യന്‍ അന്തിക്കാട് ചിത്രവും ദുല്‍ഖര്‍ ഏറ്റെടുത്തിട്ടുണ്ട്. 

NO COMMENTS

Leave a Reply