പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്നു
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായി അരങ്ങേറുന്നു. മോഹൻലാൽ തന്നെയാണ് ഈ വിവരം ഫേസ്ബുക്ക് വഴി പുറത്തു വിട്ടിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്യും
ഊഴത്തിന് ശേഷം ജീത്തു ചെയ്യുന്ന ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ ജീത്തു ജോസഫിന്റെ സംവിധാന സഹായി കൂടിയായിരുന്നു പ്രണവ്.