ജെബി ജംക്ഷനെതിരേ ആഞ്ഞടിച്ച് ആഷിക് അബുവും
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സഖാവ് എന്ന കവിതയുടെ രചയിതാവ് ആരെന്ന തര്‍ക്കം അവസാനിക്കും മുന്‍പാണ് കവിതയില്‍ അവകാശവാദം ഉന്നയിച്ച സാം മാത്യുവിനെയും പ്രതീക്ഷാ ശിവദാസിനെയും ആലപിച്ച് വൈറലാക്കിയ ആര്യാ ദയാലിനെയും പങ്കെടുപ്പിച്ചു കൊണ്ട് കൈരളി ചാനലില്‍ ജെബി ജംക്ഷന്‍ അരങ്ങേറിയത്. പെണ്ണെഴുത്തിന്റെ സ്വഭാവത്തില്‍ താന്‍ വേറെയും കവിത എഴുതിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് സാം പരിപാടിയില്‍ അവതരിപ്പിച്ച കവിത ഇപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയാണ്.
പെണ്‍ ചിന്തകള്‍ പറയുന്ന കവിത പ്രതീക്ഷ എഴുതാനല്ലെ സാധ്യത എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി പറഞ്ഞുകൊണ്ടായിരുന്നു സാമിന്റെ ഈ ക്രൂരകൃത്യം. ബലാത്സംഘത്തിന് ഇരയായ ഒരു പെണ്ണ് ബലാത്സംഘം ചെയ്തവനെ പ്രണയിച്ചു തുടങ്ങുന്നതും കാത്തിരിക്കുന്നതുമെല്ലാമാണ് സാം ഭാവനയില്‍ കണ്ടത്. ഇതൊക്കെ വിചാരിച്ച് നീ ബലാത്സംഘം നടത്തരുതെന്ന് അവതാരകന്‍ ചിരിയോടെ ഉപദേശിക്കുന്നതും പ്രതീക്ഷ ഉള്‍പ്പടെയുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നതും ഏറെ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തുന്നതിനിടെയാണ് രൂക്ഷ വിമര്‍ശനവുമായി ആഷിഖ് അബുവും എത്തിയത്. മുമ്പ് ജെബി ജംക്ഷനില്‍ ആഷിഖ് അതിഥിയായി എത്തിയിട്ടുണ്ട്