മമ്മുക്കയുടെ ചോദ്യത്തില്‍ രജീഷ ത്രില്ലടിച്ചു

മമ്മുക്കയുടെ ചോദ്യത്തില്‍ രജീഷ ത്രില്ലടിച്ചു

0

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായെത്തി പ്രിയങ്കരിയായ നടിയാണ് രജീഷ. ടെലിവിഷന്‍ അവതാരക എന്ന നിലയില്‍ നിന്നാണ് രജീഷ സിനിമാ താരമാകുന്നത്. മെഹാസ്റ്റാര്‍ മമ്മൂട്ടിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം അടുത്തിടെ ഒരു അഭിമുഖത്തില്‍ രജീഷ വ്യക്തമാക്കി. വനിതയുടെ ഫിലിം അവാര്‍ഡ് കൊച്ചിയില്‍ വച്ച് നടന്നപ്പോള്‍, അവതാരകയായത് രജിഷയാണ്. മമ്മൂട്ടിയ്ക്കായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം. ആരവങ്ങള്‍ക്കിടയിലൂടെ വേദിയിലെത്തിയ മമ്മുക്ക അടുത്തെത്തി ചോദിച്ചു സൂസിയല്ലേയെന്ന്. ടിവിയില്‍ സൂസി കോഡ് പരിപാടി അവതരിപ്പിച്ചിരുന്നത് രജിഷയാണ്. ആ പരിപാടി കാണാറുണ്ടെന്ന് മമ്മുക്ക പറഞ്ഞപ്പോള്‍ ആകെ ത്രില്ലിലായെന്ന് രജീഷ പറയുന്നു. വീട്ടിലെ സ്വന്തക്കാരോട് സംസാരിക്കുന്നത് പോലെയുള്ള നാച്വറല്‍ സ്‌റ്റൈല്‍ കാരണമാണ് ശ്രദ്ധിച്ചത്. നന്നായി ചെയ്യുന്നുണ്ട് എന്ന് മമ്മൂട്ടി പറഞ്ഞു. ഷേക്ക് ഹാന്റ് നല്‍കി അഭിനന്ദിക്കുകയും ചെയ്തു. അവാര്‍ഡ് ലഭിച്ച കിക്കായിരുന്നേ്രത രജീഷയ്ക്കപ്പോള്‍.

NO COMMENTS

Leave a Reply