ആദ്യം നിരസിച്ച മമ്മൂട്ടിചിത്രം സ്‌നേഹ ഏറ്റെടുത്തത് എന്തുകൊണ്ട്?
നീണ്ട ഇടവേളയ്ക്കു ശേഷം സ്‌നേഹ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. മലയാളത്തിലും തമിഴിലും സ്‌നേഹയുടെ വന്‍ വിജയചിത്രങ്ങളില്‍ മമ്മൂട്ടിയുണ്ടായിരുന്നു. താരം മലയാളത്തിലേക്ക് രണ്ടാമതെത്തുന്നതും മമ്മൂട്ടി ചിത്രത്തിലൂടെയാണ്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മൈ ഡാഡ് ഡേവിഡില്‍ മമ്മൂട്ടിയുടെ ഭാര്യ വേഷമാണ് താരത്തിന് എന്നാണ് സൂചന. എന്നാല്‍ ചിത്രം സ്‌നേഹ ആദ്യം നിരസിക്കുകയായിരുന്നു. കുഞ്ഞുണ്ട് അതിനാല്‍ മാറിനില്‍ക്കാനാകില്ല എന്നാണ് കാരണം പറഞ്ഞത്.
മാര്‍ച്ച് 3 2015- അമലയുടെയും എഎല്‍ വിജയുടെയും ജീവിതത്തില്‍ സംഭവിച്ചതെന്ത്?
ഒരു വയസ്സ് പ്രായമായ കുഞ്ഞിന്റെ അമ്മയാണ് സ്‌നേഹ. കുഞ്ഞുള്ളത് കൊണ്ട് ഷൂട്ടിങിന് വരാന്‍ പറ്റില്ലായെന്നായിരുന്നു നിലപാട്. എന്നാല്‍ തിരക്കഥ വായിച്ചുകഴിഞ്ഞപ്പോള്‍ താരത്തിന്റെ മനസുമാറി വേഷം ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിന്റെ നായികയായി പലരെയും പരിഗണിച്ച ശേഷമാണ് സ്‌നേഹയെ നിശ്ചയിക്കുന്നത്.
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});