ദിവ്യാ ഉണ്ണിയും വിവാഹ മോചനത്തിലേക്ക്; താരം ഒരുങ്ങുന്നത് തിരിച്ചുവരവിനോ?

ദിവ്യാ ഉണ്ണിയും വിവാഹ മോചനത്തിലേക്ക്; താരം ഒരുങ്ങുന്നത് തിരിച്ചുവരവിനോ?

0
മലയാളികളുടെ പ്രിയപ്പെട്ട നടി ദിവ്യാ ഉണ്ണിയും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന് സൂചനകള്‍. ഈ ലക്കം പുറത്തിറങ്ങാനിരിക്കുന്ന വനിതാ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അഭിമുഖത്തില്‍ ദിവ്യ ഇത് വെളിപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇനി ജീവിതം മക്കള്‍ക്കു വേണ്ടി എന്ന തലക്കെട്ടിലാണ് വനിത അഭിമുഖം പ്രസിദ്ധീകരിക്കുന്നത്. 
താരത്തിന്റെ വാക്കുകള്‍ മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. ‘കൂട്ടുകാരോട് വേര്‍പിരിയുമ്പോള്‍ പോലും എനിക്ക് കരച്ചില്‍ വരുമായിരുന്നു. അങ്ങനെയുള്ള എനിക്കാണ് ജീവിതത്തിലെ ഏറ്റവും വലിയ വേര്‍പിരിയല്‍ നേരിടേണ്ടി വന്നത്. ജീവിതാവസാനം വരെ ഒപ്പമുണ്ടാവേണ്ട ആളുമായി വേര്‍പിരിഞ്ഞു. ആരും തളര്‍ന്ന് പോകും. പക്ഷെ എനിക്ക് തിരിച്ചുവരണം. ജീവിതത്തില്‍ സുഖങ്ങള്‍ മാത്രം ഉണ്ടാവണമെന്നല്ലേ നമ്മുടെ പ്രാര്‍ത്ഥന. ദുഃഖം കൂടെ വരുമ്പോഴേ ജീവിതം പൂര്‍ണമാകുന്നുള്ളൂ. ആര്‍ക്കാണ് നല്ല നേരവും ചീത്ത നേരവും ഇല്ലാത്തത്’.
അതിനിടെ ഈയാഴ്ച്ച ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവില്‍ അതിഥിയായും ദിവ്യാഉണ്ണി എത്തുന്നുണ്ട്. അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവരാനാണ് താരം ഒരുങ്ങുന്നതെന്നാണ് സൂചന
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});