ഇടി കൊണ്ട് നീലിച്ച പാടുകള്‍ വന്നു- ശിവദ
സാജിദ് യഹ്യ സംവിധാനം ചെയ്ത ഇടിയില്‍ നായിക ശിവദയുടെ മാത്രമല്ല നായിക ശിവദയുടെയും ഇടിയുണ്ട്. ആദ്യമായി സ്റ്റണ്ട് സീക്വന്‍സുകള്‍ ചെയ്തപ്പോഴുള്ള അനുഭവം ശിവദ മനോരമഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. നിത്യ എന്ന കഥാപാത്രത്തിന് ഒരു സ്റ്റണ്ട് ഫിറ്റ്‌നസ് ആവശ്യമാണെന്ന് ആദ്യം തന്നെ സാജിദ് വ്യക്തമാക്കിയിരുന്നു. നായകന്‍ അടി നടത്തുമ്പോള്‍ മിണ്ടാതെ മാറിനില്‍ക്കുന്ന കഥാപാത്രമല്ലിത്.
മുമ്പ് റോപ്പൊക്കെ കെട്ടിയുള്ള രംഗങ്ങള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഫൈറ്റ് ആദ്യമായിട്ടായിരുന്നു, പ്രത്യേക തയാറെടുപ്പുകളൊന്നും നടത്തിയില്ല. പരിചയക്കുറവ് കൊണ്ട് മറ്റുള്ളവര്‍ക്ക് പരുക്ക് പറ്റുമോയെന്നായിരുന്നു പേടി. എന്നാല്‍ സെറ്റിലെല്ലാവരും പ്രോല്‍സാഹിപ്പിച്ചു. സ്റ്റില്‍സ് കണ്ടപ്പോള്‍ സുഹൃത്തുക്കളും നന്നായെന്നും പറഞ്ഞു.
ആദ്യ ദിവസം തന്നെ സ്റ്റണ്ടാണ് ഷൂട്ട് ചെയ്തത്. ഡ്യൂപ്പിനെ വെക്കുമെന്നാണ് കരുതിയത്. പക്ഷേ താന്‍ തന്നെ എല്ലാം ചെയ്യേണ്ടി വന്നെന്ന് താരം പറയുന്നു. അന്ന നല്ല മേലു വേദനയായിരുന്നു. അവിടവിടെ നീലിച്ച പാടും കിട്ടി. ഇനിയെല്ലാം പ്രേക്ഷകര്‍ കണ്ട് അഭിപ്രായം പറയട്ടെ.
');
(h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});