ഭാഷ നോക്കിയല്ല, കഥാപാത്രം നോക്കിയാണ് സിനിമ ചെയ്യുന്നത്: നിവിന്‍ പോളി

ഭാഷ നോക്കിയല്ല, കഥാപാത്രം നോക്കിയാണ് സിനിമ ചെയ്യുന്നത്: നിവിന്‍ പോളി

0

നിവിന്‍ പോളിക്കിപ്പോള്‍ തമിഴകത്ത് ഏറെ തിരക്കാണ്. ഗൗതം രാമചന്ദ്രെന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതിനിടെ തമിഴകത്തെ അവാര്‍ഡ് നിശകളിലും ഓഡിയോ ലോഞ്ചിലുമെല്ലാം വന്‍ വരവേല്‍പ്പാണ് താരത്തിന് ലഭിക്കുന്നത്. അടുത്ത രണ്ട് തമിഴ് ചിത്രങ്ങളിലേക്കും നിവിനെ നിശ്ചയിച്ചു കഴിഞ്ഞു. മലയാളം വിട്ട് തമിഴകത്തെ താരമാകാനാണോ നിവിന്റെ പുറപ്പാട് എന്നാണ് ഇപ്പോള്‍ സംശയം. ഇതിന് മറുപടി നിവിന്‍ തന്നെ പറയുന്നു.

കരിക്കിന്‍ വെള്ളം നായിക രജീഷ വിജയന്റെ ഫോട്ടാകള്‍ കാണാം

ഭാഷയുടെ വേര്‍തിരിവുകള്‍ താന്‍ കണക്കാക്കുന്നില്ല,. നല്ല കഥാപാത്രങ്ങളും കഥയുമാണ് നോക്കുന്നത്. അതിനാണ് പ്രാധാന്യം നല്‍കുന്നത് എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നിവിന്‍ പോളി വ്യക്തമാക്കി. മലയാളത്തില്‍ സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിന്റെ ജോലികളാണ് ഇനി താരത്തിന് പൂര്‍ത്തിയാക്കാനുള്ളത്. പ്രഭു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രവും, നവാഗതനായ സൂര്യ ബാലകുമരന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രവുമാണ് തമിഴില്‍ മുന്നിലുള്ളത്. രണ്ട് ചിത്രങ്ങളും പ്രാഥമിക ഘട്ടത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങളൊന്നും നല്‍കാന്‍ കഴിയില്ലെന്നും നിവിന്‍ പറയുന്നു.

മൈ ഡാഡ് ഡേവിഡില്‍ മമ്മൂട്ടിക്കൊപ്പം ബേബി സാറയും

SIMILAR ARTICLES

പുലിമുരുകനെ കുറിച്ച് മോഹന്‍ലാലിന് സംശയങ്ങള്‍ ഉണ്ടായിരുന്നു

0

രതിനിര്‍വേദത്തേക്കാള്‍ മേലേയുള്ള വേഷങ്ങള്‍ ആഗ്രഹിക്കുന്നു- ശ്വേത മേനോന്‍

0

NO COMMENTS

Leave a Reply