Tags Posts tagged with "nivin pauly"

nivin pauly

0

നിവിന്‍ പോളിക്കിപ്പോള്‍ തമിഴകത്ത് ഏറെ തിരക്കാണ്. ഗൗതം രാമചന്ദ്രെന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതിനിടെ തമിഴകത്തെ അവാര്‍ഡ് നിശകളിലും ഓഡിയോ ലോഞ്ചിലുമെല്ലാം വന്‍ വരവേല്‍പ്പാണ് താരത്തിന് ലഭിക്കുന്നത്. അടുത്ത രണ്ട് തമിഴ് ചിത്രങ്ങളിലേക്കും നിവിനെ നിശ്ചയിച്ചു കഴിഞ്ഞു. മലയാളം വിട്ട് തമിഴകത്തെ താരമാകാനാണോ നിവിന്റെ പുറപ്പാട് എന്നാണ് ഇപ്പോള്‍ സംശയം. ഇതിന് മറുപടി നിവിന്‍ തന്നെ പറയുന്നു.

കരിക്കിന്‍ വെള്ളം നായിക രജീഷ വിജയന്റെ ഫോട്ടാകള്‍ കാണാം

ഭാഷയുടെ വേര്‍തിരിവുകള്‍ താന്‍ കണക്കാക്കുന്നില്ല,. നല്ല കഥാപാത്രങ്ങളും കഥയുമാണ് നോക്കുന്നത്. അതിനാണ് പ്രാധാന്യം നല്‍കുന്നത് എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നിവിന്‍ പോളി വ്യക്തമാക്കി. മലയാളത്തില്‍ സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിന്റെ ജോലികളാണ് ഇനി താരത്തിന് പൂര്‍ത്തിയാക്കാനുള്ളത്. പ്രഭു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രവും, നവാഗതനായ സൂര്യ ബാലകുമരന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രവുമാണ് തമിഴില്‍ മുന്നിലുള്ളത്. രണ്ട് ചിത്രങ്ങളും പ്രാഥമിക ഘട്ടത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങളൊന്നും നല്‍കാന്‍ കഴിയില്ലെന്നും നിവിന്‍ പറയുന്നു.

മൈ ഡാഡ് ഡേവിഡില്‍ മമ്മൂട്ടിക്കൊപ്പം ബേബി സാറയും

നിവിന്‍ പോളിയുടെ അച്ഛനായി ലാല്‍ എത്തുന്നു

0

അല്‍ത്താഫ് സംവിധാനം ചെയ്യുന്ന നിവിന്‍പോളി ചിത്രത്തില്‍ ലാലും. നിവിന്‍ പോളിയുടെ അച്ഛനായാണ് ലാല്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷമായിരിക്കും ഈ ചിത്രം തിയറ്ററുകളിലെത്തുക. ആദ്യമായാണ് ലാലും നിവിന്‍ പോളിയും സ്‌ക്രീനില്‍ ഒരുമിക്കുന്നത്.

ഇംഗ്ലീഷില്‍ ബ്രഹ്മാണ്ഡ ചിത്രവുമായി ഐവി ശശി

സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടി പൂര്‍ത്തിയാക്കിയ ശേഷമാകും നിവിന്‍ പോളി അല്‍ത്താഫ് ചിത്രത്തിലേക്ക് കടക്കുക. നേരത്തേ ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന ചിത്രം നിവിന്റെ തിരക്കുകളെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

ടോവിനോയുടെ എസ്രയിലെ പോലീസ് ലുക്ക് കാണാം

0

ഇപ്പോള്‍ ഒന്നര വര്‍ഷമായി ബോക്‌സ്ഓഫിസിലെ രാജാവ് നിവിന്‍ പോളിയാണ്. തുടര്‍ച്ചയായ മൂന്നാം ചിത്രവും നൂറാം ദിവസം പിന്നിടുക എന്ന നേട്ടം നിവിന്‍ സ്വന്തമാക്കിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കളക്റ്റ് ചെയ്ത ചിത്രം പ്രേമമായിരുന്നെങ്കില്‍ ഈ വര്‍ഷം ഇതുവരെയുള്ള കണക്ക് പ്രകാരം കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് നിവിന്‍ പോളി ചിത്രമാണ്. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം 23.2 കോടി രൂപയാണ് കേരളത്തില്‍ നിന്നു മാത്രമായി കളക്റ്റ് ചെയ്തത്.

ധോണി പ്രിയങ്കയുമായി പ്രണയത്തിലായിരുന്നു; അണ്‍ ടോള്‍ഡ് സ്‌റ്റോറി ഉടന്‍ തിയറ്ററുകളിലേക്ക്

100 ദിവസത്തിലധികം വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ആദ്യദിനം ശരാശരി കളക്ഷന്‍ മാത്രമാണ് സ്വന്തമാക്കിയത്. പിന്നീട് മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയായിരുന്നു.
ബിഗ് ബാംഗ് എന്റര്‍ടൈന്‍മെന്റിസിന്റെ ബാനറില്‍ നോബിള്‍ ബാബുനിര്‍മിച്ച ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനാണ്.

മിമിക്രിയിലൂടെ ശ്രോതാവിനെ ഞെട്ടിച്ച് മമ്മൂട്ടി; വിഡിയോ കാണാം

പാര്‍വതി സംവിധാനത്തിലേക്ക്; പൃഥ്വിരാജോ നിവിന്‍പോളിയോ നായകനാകും?

0

പാര്‍വതി ഇന്ന് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള ഒരു അഭിനേത്രിയാണ്. കഴിഞ്ഞ വര്‍ഷം ചാര്‍ലിയിലെയും മൊയ്തീനിലെയും പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും മറ്റനേകം പുരസ്‌കാരങ്ങളും സ്വന്തമാക്കാന്‍ അവര്‍ക്കായി. ഇപ്പോഴിതാ താന്‍ സംവിധാനത്തിലേക്കും തിരിയുകയാണെന്ന് താരം വെളിപ്പെടുത്തിയിരിക്കുന്നു. സംവിധാനം ചെയ്യുക എന്നത് തന്റെ മോഹമാണെന്നും ഒരുപക്ഷേ ഉടന്‍ അത് സംഭവിക്കുമെന്നും ഒരു എഫ്എം ചാനലിലെ അഭിമുഖത്തിനിടെയാണ് പാര്‍വതി വെളിപ്പെടുത്തിയത്.

വൈറലായി തമന്നയുടെ ഡാന്‍സ് പഠിത്തം വീഡിയോ

അതിനിടെ പാര്‍വതി സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്നുണ്ട്. പാര്‍വതി തിരക്കഥയുടെ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും പൃഥ്വിരാജോ നിവിന്‍പോളിയോ പ്രധാന കഥാപാത്രമായി എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന പാര്‍വതി ഇതിനു ശേഷം സ്വന്തം സിനിമയുടെ ജോലികളിലേക്ക് നീങ്ങുമെന്നാണ് അറിയുന്നത്.

സാന്ദ്രതോമസിന്റെ വിവാഹ വിഡിയോ കാണാം

നിവിന്‍പോളി തമിഴില്‍ സജീവമാകാന്‍ ഒരുങ്ങുന്നു

0

പ്രേമം മലയാളക്കര മാത്രമല്ല തമിഴകത്തും വന്‍ഹിറ്റായി മാറിയത് ഏറ്റവുമധികം ഗുണം ചെയ്യുന്നത് നിവിന്‍ പോളിക്കാണ്. അല്‍ഫോണ്‍സ് പുത്രന്‍ തന്നെ സംവിധാനം ചെയ്ത നേരത്തിലൂടെ മുന്‍പ് തന്നെ നിവിന്‍ തമിഴ് ചിത്രത്തില്‍ എത്തിയെങ്കിലും മലയാളം ചിത്രമായി തന്നെ പ്രേമം നേടിയ വിജയം അമ്പരിപ്പിക്കുന്നതായിരുന്നു. 250 ദിവസത്തിലേറെ ചെന്നൈയില്‍ പ്രദര്‍ശിപ്പിച്ച പ്രേമം ചില തിയറ്ററുകളില്‍ റീ റിലീസ് ചെയ്യുകയും ചെയ്തു. പ്രേമത്തിന് പിന്നാലെ എത്തിയ ആക്ഷന്‍ ഹീറോ ബിജുവും തമിഴകത്ത് മികച്ച ഇനീഷ്യല്‍ നേടി.

മഞ്ജുവിനെ അറിയാത്ത പാറുവമ്മ

ഹ്രസ്വചിത്രങ്ങളുടെ കൂട്ടമായ അവിയലിലൂടെ നിവിന്‍ വീണ്ടും തമിഴകത്തെത്തിയപ്പോഴും മികച്ച സ്വീകരണം ലഭിച്ചു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ലഘുചിത്രത്തിലാണ് നിവിന്‍ അവിയലില്‍ വേഷമിട്ടത്. തമിഴില്‍ മറ്റൊരു ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ലാല്‍ജോസ് തിരക്കഥ; ജോമോന്‍ ടി ജോണിന്റെ ആദ്യ ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്‍

കന്നഡയില്‍ ഹിറ്റായ ‘ഉളിടവരു കണ്ടാന്തേ’ യുടെ തമിഴ് റീമേക്കിലൂടെ നിവിന്‍ വീണ്ടും തമിഴ് സിനിമയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതും ഒരു ആന്തോളജി ചിത്രമാണ്. ഗൗതം ചിത്രം സംവിധാനം ചെയ്യും. കൂടുതല്‍ പ്രൊജക്റ്റുകള്‍ തമിഴകത്ത് നിവിനായി ഒരുങ്ങുന്നുണ്ടെന്നും സൂചനയുണ്ട്.

ട്രെയ്‌ലറില്‍ മുന്നില്‍ ദുല്‍ഖറും നിവിനും

0

മലയാളത്തിന്റെ സീനിയര്‍ മെഗാതാരങ്ങള്‍ താരപ്രഭയിലേക്ക് ഉദിച്ചുയരുന്ന കാലത്ത് മലയാള സിനിമയ്ക്ക് ട്രെയ്‌ലറും ടീസറുമൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ യൂട്യൂബിലെ കണക്കെടുപ്പും അക്കാലത്തെ ചിത്രങ്ങള്‍ക്ക് ബാധകമല്ല. ഒരു മൂന്നു വര്‍ഷത്തോളമായാണ് മലയാളത്തില്‍ ട്രെയ്‌ലര്‍ റിലീസിന് ഇത്ര പ്രാധാന്യം ലഭിക്കുന്നത്. സ്വാഭാവികമായും യുവതാരങ്ങളുടെ ട്രെയ്‌ലര്‍ തന്നെയാണ് ഇതുവരെ യൂ ട്യൂബില്‍ തരംഗമായിരിക്കുന്നത്.
മമ്മൂട്ടി ചിത്രമായ ഗാങ്സ്റ്ററിന്റെയും മോഹന്‍ലാല്‍ ചിത്രമായ ലോഹത്തിന്റെയും ട്രെയ്‌ലറുകള്‍ വൈറലായെങ്കിലും ആദ്യ ദിനത്തിലെ തള്ളിക്കയറ്റത്തിനു ശേഷം ഈ രണ്ടു ചിത്രങ്ങളും ബോക്‌സ്ഓഫിസില്‍ വീണു.

അച്ഛനൊപ്പം അഭിനയിക്കാന്‍ കാളിദാസന്റെ കണ്ടീഷന്‍

കലിയാണ് മലയാളത്തില്‍ ഏറ്റവുമധികം പേര്‍ യൂ ട്യൂബില്‍ കണ്ട ട്രെയ്‌ലര്‍. ആദ്യ ദിനത്തില്‍ തന്നെ നാലര ലക്ഷത്തോളം വ്യൂവേഴ്‌സ് കലി ട്രെയ്‌ലറിനു ലഭിച്ചു. ദുല്‍ഖര്‍- സായ്പല്ലവി കോംബിനേഷന്‍ തന്നെ മുഖ്യ കാരണം. ദുല്‍ഖറിന്റെ തന്നെ ചാര്‍ലിയായിരുന്നു അതുവരെ ട്രെയ്‌ലറില്‍ മുന്നിട്ടുനിന്നത്. ആദ്യ ദിനത്തില്‍ നാലു ലക്ഷത്തോളം കാഴ്ചക്കാരെയാണ് ചാര്‍ലി ട്രെയ്‌ലര്‍ സ്വന്തമാക്കിയത്.

ലാല്‍ജോസ് തിരക്കഥ; ജോമോന്‍ ടി ജോണിന്റെ ആദ്യ ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്‍

പ്രേമം ട്രെയ്‌ലറും ടീസറുമൊന്നുമില്ലാതെയെത്തി വിജയം കണ്ട ചിത്രമാണ്. എന്നാല്‍ പ്രേമത്തിനു പിന്നാലെ ഏറെക്കാലത്തിനു ശേഷം എത്തിയ നിവിന്‍ പോളി ചിത്രമായതിനാലാവണം ആക്ഷന്‍ ഹീറോ ബിജുവിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യ ദിനത്തില്‍ തന്നെ മൂന്നു ലക്ഷത്തോളം പേര്‍ ബിജുവിന്റെ ട്രെയ്‌ലര്‍ കണ്ടു. നിവിന്റെ തന്നെ മറ്റൊരു ഹിറ്റ് വടക്കന്‍ സെല്‍ഫി ട്രെയ്‌ലറിനും യൂട്യൂബില്‍ നല്ല പ്രതികരണമാണ് ലഭിച്ചത്. 10 ലക്ഷത്തിലേറെ പേര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടു. ഇനി നിവിനും ദുല്‍ഖറും ഒന്നിച്ച ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ട്രെയ്‌ലറും യൂ ട്യൂബില്‍ തരംഗമായി. 10 ലക്ഷത്തിലധികം പേരാണ് ഈ ട്രെയ്‌ലര്‍ കണ്ടത്.

നിവിന്റെ വിജയ രഹസ്യം വിനീത് വെളിപ്പെടുത്തുന്നു

0

നിവിന്‍ പോളി ഇന്ന് മലയാളത്തിലെ മിനിമം ഗാരണ്ടിയുള്ള യുവതാരമാണ്. ഏറ്റവും പുതുതായി ഇറങ്ങിയ ആക്ഷന്‍ ഹീറോ ബിജു സമ്മിശ്ര അഭിപ്രായങ്ങളാണ് ആദ്യം സ്വന്തമാക്കിയതെങ്കിലും ശരാശരി ഹിറ്റിലേക്ക് നീങ്ങുകയാണ് ഇപ്പോള്‍. നിവിന്‍ സിനിമയെ സമീപിക്കുന്ന രീതിയും ആത്മാര്‍ത്ഥതയും വെളിപ്പെടുത്തുകയാണ് നിവിന്റെ സുഹൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.

ലാലേട്ടനെ കാണാന്‍ ഫ്രാന്‍സില്‍ നിന്നൊരു ഫാന്‍

നിവിന്‍ തിരക്കഥകള്‍ വായിക്കുമ്പോള്‍ എപ്പോഴും ഒരു നോട്ട്ബുക്ക് കൂടെ കരുതും. തിരക്കഥയെ കുറിച്ചുള്ള സംശയങ്ങളെല്ലാം അതില്‍ കുറിച്ചുവെക്കും. സംവിധായകര്‍ എന്തു വിചാരിക്കുമെന്നൊന്നും ചിന്തിക്കാതെ ആ സംശയങ്ങള്‍ ചോദിക്കുകയും ചെയ്യും. കൈരളി ചാനലിലെ ജെബി ജംക്ഷനില്‍ സംസാരിക്കുകയായിരുന്നു നിവിനും വിനീതും. ചില സംവിധായകര്‍ സംശയങ്ങള്‍ കൃത്യമായി വിശദീകരിച്ചു നല്‍കുമ്പോള്‍ ചിലര്‍ക്ക് ഈ രീതി ഇഷ്ടമാകാറില്ലെന്ന് നിവിന്‍ പറയുന്നു. തന്റെ സംശയങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തണമെന്ന നിര്ബന്ധമൊന്നും നിവിനില്ല. സംവിധായകന് അക്കാര്യത്തില്‍ ഉറപ്പുണ്ടെങ്കില്‍ താന്‍ അവരെ വിശ്വാസത്തിലെടുക്കുമെന്ന് താരം പറയുന്നു.

മലര്‍ ജോര്‍ജ്ജിനെ ചതിച്ചതൊന്നുമല്ല; നിവിന്‍ വ്യക്തമാക്കുന്നു

0

പ്രേമം കണ്ടിറങ്ങിയ എല്ലാവര്‍ക്കുമുണ്ടായിരുന്ന സംശയമായിരുന്നു സത്യത്തില്‍ മലര്‍ മിസ് ജോര്‍ജിനെ പറ്റിക്കുകയായിരുന്നോ എന്ന്. ഓര്‍മ നഷ്ടപ്പെട്ട് ജോര്‍ജിനെ തിരിച്ചറിയാതിരുന്ന മലര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ജോര്‍ജ്ജിന്റെ കല്യാണത്തിന് എത്തി മടങ്ങുമ്പോള്‍ തിരിഞ്ഞു നോക്കുന്നതും അവന്‍ സന്തോഷമായിരിക്കുന്നു എന്നു പറയുന്നതുമെല്ലാമാണ് സംശയങ്ങള്‍ക്കിടയാക്കിയത്.
എന്നാലിതാ ഈ സംശയത്തിന് ജോര്‍ജിനെ അവതരിപ്പിച്ച നിവിന്‍ പോളി തന്നെ മറുപടി പറയുന്നു.
മലരിന്റെ ഓര്‍മ ശരിക്കും നഷ്ടപ്പെട്ടതാണെന്നാണ് നിവിന്‍ പോളിയുടെ അഭിപ്രായം. ജോര്‍ജിനെ അകറ്റാനായി കാട്ടിയ തന്ത്രമായിരുന്നില്ല. അതു തന്നെയാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്നും നിവിന്‍ പറഞ്ഞു.

ആരാധകര്‍ ദുല്‍ഖര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തടസപ്പെടുത്തി (വിഡിയോ)

ടെക്‌നോപാര്‍ക്കിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. തുടക്കത്തില്‍’ഞങ്ങള്‍ക്കും അക്കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ട്’ എന്നു പറഞ്ഞ് തടിതപ്പാനായിരുന്നു നിവിന്റെ ശ്രമം നോക്കി. എന്നാല്‍ ഉത്തരം വേണമെന്ന ആവശ്യം ശക്തമായതോടെ കാര്യം പറഞ്ഞു. ഒരുപക്ഷേ താല്‍ക്കാലികമായിട്ടാകാം മലരിന്റെ ഓര്‍മ പോയത്.

നിവിന്‍ തമിഴകത്തും താരം; ബിജുവിന് നല്ല വരവേല്‍പ്പ്

0

നിവിന്‍ തമിഴകത്തും താരം; ബിജുവിന് നല്ല വരവേല്‍പ്പ്
പ്രേമത്തിന്റെ വന്‍ വിജയത്തോടെ നിവിന്‍ പോളി തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു. തമിഴകത്തും സൂപ്പര്‍ ഹിറ്റായി മാറിയ പ്രേമം അവിടെ നിവിന്‍ ചെറുതല്ലാത്ത താരമൂല്യം നല്‍കിയിട്ടുണ്ട്. നേരത്തേ തന്നെ നേരത്തിന്റെ തമിഴ് പതിപ്പിലൂടെ തമിഴകത്ത് നിവിന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രേമം ചെന്നൈയിലെ തിയറ്ററുകളില്‍ 250 ദിവസമാണ് പിന്നിട്ടിരിക്കുന്നത്. അതിനു പിന്നാലെയെത്തിയ നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിനും നല്ല വരവേല്‍പ്പാണ് തമിഴകത്ത് ലഭിക്കുന്നത്.

മണിരത്‌നം ചിത്രത്തില്‍ നായിക സായ് പല്ലവി, രണ്ടു നായകന്‍മാരില്ല

ഒരു മലയാളചിത്രം തമിഴ്‌നാട്ടില്‍ നിന്ന് സ്വന്തമാക്കുന്ന ഏറ്റവും നല്ല ഇനീഷ്യല്‍ കളക്ഷനാണേ്രത ബിജു സ്വന്തമാക്കിയത്. 18 ലക്ഷമാണ് ആദ്യ ദിനത്തില്‍ ബിജുവിന് തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചത്.
ആദ്യ അഞ്ചു ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് നാലരക്കോടിയാണ് ബിജു സ്വന്തമാക്കിയത്. സമ്മിശ്ര പ്രതികരണങ്ങളുമായി മുന്നേറുന്ന ബിജു കേരളത്തില്‍ ഒരു ശരാശരി വിജയത്തില്‍ ഒതുങ്ങിയേക്കാം.

ബിജു റിയലിസ്റ്റിക്കാണ്, ആസ്വദിക്കാം അമിത പ്രതീക്ഷയില്ലാതെ

0

പ്രേമം എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ പണംവാരി പടത്തിനു ശേഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഒരു നിവിന്‍പോളി ചിത്രം തിയറ്ററുകളിലെത്തുന്നത്. നിവിനൊപ്പം 1983 എന്ന സൂപ്പര്‍ഹിറ്റൊരുക്കിയ സംവിധായകന്‍ ഏബ്രിഡ് ഷൈനിന്റെ രണ്ടാം ചിത്രം. ആദ്യമേ പറയട്ടെ നിവിനെ ആക്ഷന്‍ ഹീറോ പദവിയിലേക്കുയര്‍ത്തുന്ന ഒരു മാസ് പടമല്ല ആക്ഷന്‍ ഹീറോ ബിജു. ഒരു പോലീസുകാരന്റെ ജീവിതത്തില്‍ വന്നുചേരുന്ന ദൈനംദിന കേസുകളിലൂടെ കടന്നുപോകുന്ന ഒരു റിയലിസ്റ്റിക് ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു.
അമാനുഷിക ശേഷികളൊന്നുമില്ലാത്ത ബിജു കടന്നുപോകുന്ന കേസുകളിലൂടെ നാം ജീവിക്കുന്ന കാലഘട്ടത്തിലെ പല സാമൂഹ്യ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട് ചിത്രം. ചിത്രത്തിന്റെ ആദ്യ പകുതി നിറയെ നിരവധി നര്‍മ മുഹൂര്‍ത്തങ്ങള്‍ നിറയുന്നു. എന്നാല്‍ രണ്ടാം പകുതി കുറച്ചുകൂടി ഗൗരവമുള്ളതാണ്. പോലീസ് എന്ന ഭരണ സംവിധാനത്തെ പല വ്യക്തികളും എങ്ങനെ നോക്കിക്കാണുന്നു എന്നും ഒരു സാധാരണ പോലീസുകാരന്‍ വിവിധ കേസുകളെ അഭിമുഖീകരിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും ചിത്രത്തിലുണ്ട്.
അഭിനേതാക്കളില്‍ നിവിന്‍ പോളി തന്റെ ആദ്യ പോലീസ് വേഷം കൈയടക്കത്തോടെ തന്നെ കൈകാര്യം ചെയ്തു. സുരാജ് വെഞ്ഞാറമ്മൂട്, മേഘനാഥന്‍, സൈജു കുറുപ്പ്, ജോജു, പ്രമോദ്, വിന്ദുജ മേനോന്‍,രോഹിണി എന്നിവരെല്ലാം വേഷങ്ങള്‍ മികച്ചതാക്കി. നായിക അനുവിന് കാര്യമായി ഒന്നുമേ ചെയ്യാനില്ല. സുരാജിന്റെ ഒരു നോട്ടബിള്‍ പെര്‍ഫോമന്‍സായിരിക്കും ബിജുവിലേത്.
പോലീസിനെതിരേ പരാതികള്‍ പറയാന്‍ മാത്രം ശ്രദ്ധിക്കാറുള്ളവര്‍ക്ക് പോലീസുകാരന്റെ ജീവിതം എന്തെന്നുള്ള ഒരു നേര്‍ക്കാഴ്ച കൂടിയാണ് ഈ ചിത്രം.
റേറ്റിംഗ്- 3.5/ 5