ധോണി പ്രിയങ്കയുമായി പ്രണയത്തിലായിരുന്നു; അണ്‍ ടോള്‍ഡ് സ്‌റ്റോറി ഉടന്‍ തിയറ്ററുകളിലേക്ക്
ഇന്ത്യന്‍ ക്രിക്കറ്റ് ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി നീരജ് പാണ്ഡെ സംവിധാനം ചെയ്ത ധോണി- ദ അണ്‍ടോള്‍ഡ് സ്‌റ്റോറി തിയറ്ററുകളിലേക്ക് ഉടനെത്തും. ധോണിയുടെ അധികമാര്‍ക്കും അറിയാത്ത പ്രണയകഥയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാക്ഷിയുമായുള്ള വിവാഹത്തിനെല്ലാം മുമ്പ് പ്രിയങ്ക എന്ന ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു.
പാര്‍വതി സംവിധാനത്തിലേക്ക്; പൃഥ്വിരാജോ നിവിന്‍പോളിയോ നായകനാകും?
പ്രിയങ്കയെ ജീവിത പങ്കാളിയാക്കാനായിരുന്നു ധോണി കൊതിച്ചത്. പക്ഷേ നിര്‍ഭാഗ്യമെന്നോണം പ്രിയങ്ക ഒരു അപകടത്തില്‍ മരണമടഞ്ഞു. ഇത് ധോണിയുടെ കരിയറിനെ തന്നെ ബാധിക്കുമെന്ന് സുഹൃത്തുക്കള്‍ ആശങ്കപ്പെട്ടെങ്കിലും പതിയെ അദ്ദേഹം തിരിച്ചുവരികയായിരുന്നു. ധോണി അന്താരാഷ്ട്ര കരിയര്‍ ആരംഭിക്കുന്നതിനു മുമ്പാണ് ഇതെന്നാണ് വിവരം. ഈ കാര്യം ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ ധോണി സമ്മതം നല്‍കുകയായിരുന്നു. സെപ്റ്റംബര്‍ 30ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ സുഷാന്ത് സിംഗ് രജ്പുതാണ് ധോണിയായി എത്തുന്നത്.
2016: സാരി ലുക്കില്‍ റെഡ്കാര്‍പ്പറ്റില്‍ തിളങ്ങിയ താരങ്ങള്‍