ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം 2016ലെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്
ഇപ്പോള്‍ ഒന്നര വര്‍ഷമായി ബോക്‌സ്ഓഫിസിലെ രാജാവ് നിവിന്‍ പോളിയാണ്. തുടര്‍ച്ചയായ മൂന്നാം ചിത്രവും നൂറാം ദിവസം പിന്നിടുക എന്ന നേട്ടം നിവിന്‍ സ്വന്തമാക്കിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കളക്റ്റ് ചെയ്ത ചിത്രം പ്രേമമായിരുന്നെങ്കില്‍ ഈ വര്‍ഷം ഇതുവരെയുള്ള കണക്ക് പ്രകാരം കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് നിവിന്‍ പോളി ചിത്രമാണ്. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം 23.2 കോടി രൂപയാണ് കേരളത്തില്‍ നിന്നു മാത്രമായി കളക്റ്റ് ചെയ്തത്.
ധോണി പ്രിയങ്കയുമായി പ്രണയത്തിലായിരുന്നു; അണ്‍ ടോള്‍ഡ് സ്‌റ്റോറി ഉടന്‍ തിയറ്ററുകളിലേക്ക്
100 ദിവസത്തിലധികം വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ആദ്യദിനം ശരാശരി കളക്ഷന്‍ മാത്രമാണ് സ്വന്തമാക്കിയത്. പിന്നീട് മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയായിരുന്നു.
ബിഗ് ബാംഗ് എന്റര്‍ടൈന്‍മെന്റിസിന്റെ ബാനറില്‍ നോബിള്‍ ബാബുനിര്‍മിച്ച ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനാണ്.
മിമിക്രിയിലൂടെ ശ്രോതാവിനെ ഞെട്ടിച്ച് മമ്മൂട്ടി; വിഡിയോ കാണാം