അച്ഛനൊപ്പം അഭിനയിക്കാന്‍ കാളിദാസന്റെ കണ്ടീഷന്‍
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ നായകനാണ് ജയറാം. ജയറാമിനൊപ്പം രണ്ടു ചിത്രങ്ങളില്‍ ബാലതാരമായെത്തി മകന്‍ കാളിദാസനും പ്രേക്ഷകരുടെ മനം കവര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ കാളിദാസന്‍ തമിഴിലൂടെ തന്റെ നായകനായുള്ള അരങ്ങേറ്റം കുറിക്കുകയാണ്. കാളിദാസ് നായകനായ ഒരു പക്കാ കഥൈ ഉടന്‍ റിലീസ് ചെയ്യും.
ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം ട്രെയ്‌ലര്‍
മകളുടെ പ്രണയം കമല ഹാസനെ അസ്വസ്ഥനാക്കുന്നുവെന്ന് ഗോസിപ്പ്
യുവ നടന്‍ എന്ന നിലയില്‍ ഇനി അച്ഛനൊപ്പം ഒരു ചിത്രത്തില്‍ എത്തുമോ എന്ന ചോദ്യം ഉയര്‍ന്നാല്‍ കാളിദാസന് ഇപ്പോള്‍ വ്യക്തമായ ഉത്തരമുണ്ട്. വെറുതേ രണ്ടുപേരെയും ഒരുമിപ്പിക്കാന്‍ മാത്രമുള്ള ചിത്രമാകരുത് അത് എന്നാണ് കാളിദാസന്റെ നിലപാട്. എന്റെ വീട് അപ്പൂന്റേം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നീ ചിത്രങ്ങളെ പോലെ മികച്ച തിരക്കഥയുണ്ടെങ്കില്‍ അച്ഛനൊപ്പം അഭിനയിക്കാന്‍ കാളിദാസന്‍ സന്തോഷത്തോടെ തയാറാണ്.