പേടിക്കും ചിരിക്കുമൊപ്പം; പ്രേതം റിവ്യൂ

പേടിക്കും ചിരിക്കുമൊപ്പം; പ്രേതം റിവ്യൂ

0
Sachin Christy
പ്രേതം ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് ഒരു ഹൊറര്‍ ചിത്രമാണെങ്കിലും ജയസൂര്യ രഞ്ജിത് ശങ്കറിന്റെ മുന്‍കൂട്ട്‌ക്കെട്ടുകള്‍ മനസ്സില്‍ കരുതിയാണ് തീയേറ്ററില്‍ പോയത്, എന്നാല്‍ ആ ശൈലി പിടിക്കാതെ മറ്റൊരു വിഷയവും ആഖ്യാനവുമാണ് ചിത്രം നടത്തിയിരിക്കുന്നത്. പരസ്യത്തില്‍ കാണുന്നത് പോലെ ഹൊററും മെന്റലിസവും ത്രില്ലും നര്‍മ്മവും രഞ്ജിത് ശങ്കര്‍ ടച്ചായ സാമൂഹ്യ വിഷയവുമെല്ലാം ചിത്രത്തില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. 3 സുഹൃത്തുക്കളും അവരുടെ റെസ്റ്റോറന്റും അവിടെ നടക്കുന്ന അസ്വഭാവികതകളും അവരെ തേടിയെത്തുന്ന ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന അല്‍പം ദൂരൂഹവും കൗതുകവും നിറഞ്ഞ കഥാപാത്രവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.
ഇത്രയ്ക്ക് ആകര്‍ഷകമായ കഥാഘടന ഉണ്ടെങ്കിലും അസ്വാരസ്യം ഉണര്‍ത്തുന്ന ചില രംഗങ്ങളും പ്രകടനങ്ങളും ചിത്രത്തിന് ലാഗ് അനുഭവപ്പെടുത്തും. ജയസുര്യ നിര്‍മാതാവ് ആണെങ്കില്‍ അമിതമായി കഥാപാത്ര പ്രധാന്യം നേടിയെടുക്കാതെ മികച്ച് നിന്നു. സുഹൃത്തുക്കളില്‍ മറ്റ് രണ്ടുപേരെക്കാളും പ്രേമം ഫെയിം ഷറഫുദ്ദീന്‍ മികച്ച് നിന്നു. മുഖ്യമായ രണ്ട് സ്ത്രീ കഥാപാത്രങ്ങളെ രണ്ട് പെണ്‍കുട്ടികളും നന്നായിരുന്നു.

 

പശ്ചാതല സംഗീതം നന്നായിരുന്നെങ്കിലും ഗാനങ്ങള്‍ ഒത്തില്ല. ചിത്രത്തിലെ പല രംഗങ്ങളും ക്ലീഷെകളും ഓഡിയന്‍സിനു പകരം പഴയ ചിത്രങ്ങളോട് ചേര്‍ത്ത് കഥാപാത്രങ്ങള്‍ തന്നെ കളിയാക്കുന്നത് രസാവഹമാണ്. പ്രേതം അല്‍പ്പം പേടിപ്പിക്കുകയും കുറച്ച് ആനന്ദിപ്പിക്കുകയും ചിലയിടങ്ങളില്‍ ത്രില്ലടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചില്ലറ കുറവുകള്‍ ഉണ്ടങ്കിലും പുതിയ ആവിഷ്‌ക്കാര രീതിയും രഞ്ജിത് നന്നാക്കിയിട്ടുണ്ട്, ദൈര്‍ഘ്യം കുറച്ചിരുന്നേല്‍ കൂടുതല്‍ ആകാംക്ഷയുണ്ടായേനെ…
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});