മാര്‍ച്ച് 3 2015- അമലയുടെയും എഎല്‍ വിജയുടെയും ജീവിതത്തില്‍ സംഭവിച്ചതെന്ത്?
നടി അമലാ പോളിന്റെയും സംവിധായകന്‍ എഎല്‍ വിജയുടെയും ദാമ്പത്യബന്ധത്തിലെ വിള്ളലും ഇരുവരും വിവാഹ മോചനത്തിലേക്ക് നീങ്ങുന്നതും അടുത്തിടെയാണ് വാര്‍ത്തയായത്. അമല അടുത്തിടെ നിരവധി ചിത്രങ്ങള്‍ അടുത്തടുത്ത് കമ്മിറ്റ് ചെയ്തതാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നു. അമലയുടെ തിരക്കിട്ട സിനിമാ ജീവിതവും ജീവിത ശൈലിയും തങ്ങള്‍ക്ക് അസ്വാരസ്യം സൃഷ്ടിച്ചിരുന്നതായി വിജയുടെ പിതാവ് ഒരു മാധ്യമത്തോട് വ്യക്തമാക്കുകയുമുണ്ടായി. എന്നാല്‍ അമലയുടെ കരിയറിന്് താന്‍ തടസം നിന്നിട്ടില്ലെന്നും വിശ്വാസ്യത തകര്‍ന്നതാണ് പ്രശ്‌നമെന്നും വിശദീകരിച്ച് പിന്നീട് വിജയ് പത്രക്കുറിപ്പിറക്കി. ഇപ്പോള്‍ ചെന്നൈ കോടതിയില്‍ ഇരുവരും വിവാഹ മോചനത്തിന് ഹര്‍ജി നല്‍കിയിരിക്കുകയാണ്.
ആന്‍മരിയയയുടെ ഒന്നൊന്നര കലിപ്പ്- ജെന കെഎസിന്റെ നിരൂപണം
ഇപ്പോഴൊന്നും തുടങ്ങിയതല്ല ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ എന്നാണ് ഹര്‍ജി തെളിയിക്കുന്നത്. 2014 ജൂണില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പ് തന്നെ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. 2015 മാര്‍ച്ച് മൂന്നു മുതലാണ് ഇരുവരും മാറി താമസിച്ചു തുടങ്ങുന്നത്. തുടര്‍ന്ന് പലതവണ പ്രശ്‌ന പരിഹാരത്തിനു ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. അവസാന ഘട്ടത്തില്‍ അമലയുടെ വീട്ടുകാരുടെ നിര്‍ബന്ധത്തെതുടര്‍ന്ന് മലയാളത്തിലെ ഒരു സൂപ്പര്‍ താരവും അനുനയത്തിന് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ യോജിച്ചുപോകാന്‍ ആകില്ലെന്നു വ്യക്തമാണെന്ന നിലപാടിലായിരുന്ന അമലയും വിജയും വിവാഹമോചനത്തിലേക്ക് നീങ്ങുകയായിരുന്നു.