Tags Posts tagged with "al vijay"

al vijay

0

നടി അമലാ പോളിന്റെയും സംവിധായകന്‍ എഎല്‍ വിജയുടെയും ദാമ്പത്യബന്ധത്തിലെ വിള്ളലും ഇരുവരും വിവാഹ മോചനത്തിലേക്ക് നീങ്ങുന്നതും അടുത്തിടെയാണ് വാര്‍ത്തയായത്. അമല അടുത്തിടെ നിരവധി ചിത്രങ്ങള്‍ അടുത്തടുത്ത് കമ്മിറ്റ് ചെയ്തതാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നു. അമലയുടെ തിരക്കിട്ട സിനിമാ ജീവിതവും ജീവിത ശൈലിയും തങ്ങള്‍ക്ക് അസ്വാരസ്യം സൃഷ്ടിച്ചിരുന്നതായി വിജയുടെ പിതാവ് ഒരു മാധ്യമത്തോട് വ്യക്തമാക്കുകയുമുണ്ടായി. എന്നാല്‍ അമലയുടെ കരിയറിന്് താന്‍ തടസം നിന്നിട്ടില്ലെന്നും വിശ്വാസ്യത തകര്‍ന്നതാണ് പ്രശ്‌നമെന്നും വിശദീകരിച്ച് പിന്നീട് വിജയ് പത്രക്കുറിപ്പിറക്കി. ഇപ്പോള്‍ ചെന്നൈ കോടതിയില്‍ ഇരുവരും വിവാഹ മോചനത്തിന് ഹര്‍ജി നല്‍കിയിരിക്കുകയാണ്.

ആന്‍മരിയയയുടെ ഒന്നൊന്നര കലിപ്പ്- ജെന കെഎസിന്റെ നിരൂപണം

ഇപ്പോഴൊന്നും തുടങ്ങിയതല്ല ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ എന്നാണ് ഹര്‍ജി തെളിയിക്കുന്നത്. 2014 ജൂണില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പ് തന്നെ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. 2015 മാര്‍ച്ച് മൂന്നു മുതലാണ് ഇരുവരും മാറി താമസിച്ചു തുടങ്ങുന്നത്. തുടര്‍ന്ന് പലതവണ പ്രശ്‌ന പരിഹാരത്തിനു ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. അവസാന ഘട്ടത്തില്‍ അമലയുടെ വീട്ടുകാരുടെ നിര്‍ബന്ധത്തെതുടര്‍ന്ന് മലയാളത്തിലെ ഒരു സൂപ്പര്‍ താരവും അനുനയത്തിന് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ യോജിച്ചുപോകാന്‍ ആകില്ലെന്നു വ്യക്തമാണെന്ന നിലപാടിലായിരുന്ന അമലയും വിജയും വിവാഹമോചനത്തിലേക്ക് നീങ്ങുകയായിരുന്നു.

അല്‍ഭുതം! ജയസൂര്യയുടെ ഫോണിന്റെ പാസ് വേഡും ആദി കണ്ടെത്തി33

വിവാഹ മോചനത്തിന് ചെന്നൈ കോടതിയില്‍ അമലയുടെ ഹര്‍ജി

0

സംവിധായകന്‍ എ എല്‍ വിജയില്‍ നിന്ന് വിവാഹമോചനം തേടി അമല പോള്‍ ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. വിശ്വസ്യത തകര്‍ന്നതിനാലാണ് പിരിയുന്നതെന്ന് കഴിഞ്ഞ ദിവസം എഎല്‍ വിജയ് ഒരു വാര്‍ത്താക്കുറിപ്പിലൂടെ സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹ മോചനത്തിനായി അമല കോടതിയിലെത്തിയത്. ഇതുവരെ വിവാഹ മോചനത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന അമല കോടതിയില്‍ എല്ലാം പറയാമെന്ന നിലപാടിലാണ്.

ചിമ്പുവിനൊപ്പം അഭിനയിക്കാനില്ലെന്ന് ഹന്‍സിക

വിജയുടെ മാതാപിതാക്കള്‍ അമല സിനിമാ ജീവിതം തുടരുന്നതിന്റെ പേരില്‍ കടുത്ത മാനസിക പീഢനം നല്‍കിയെന്ന അതിനിടെ അമലയുടെ ചില സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അഭിഭാഷകന്‍ സായിബ് ജോസ് കിടങ്ങൂര്‍ മുഖേന കുടുംബ കോടതിയില്‍ അമല അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആ കേട്ടതല്ല കാരണം; അമലയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് എഎല്‍ വിജയ്

0

അമലാ പോളുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതു സംബന്ധിച്ച വാസ്തവ വിരുദ്ധമായ കാരണങ്ങള്‍ പ്രചരിക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് എഎല്‍ വിജയിന്റെ പത്രക്കുറിപ്പ്. അമല വിവാഹ ശേഷവും സിനിമയില്‍ തുടര്‍ന്നതല്ല പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് വിജയ് പറയുന്നു. തന്റെ പിതാവ് മാധ്യമങ്ങളോട് വികാരധീനനായി സംസാരിച്ചപ്പോള്‍ പറഞ്ഞ ചില കാര്യങ്ങളെടുത്ത് തുടര്‍ച്ചയായി വാര്‍ത്തയാക്കുകയാണ് ഉണ്ടായത്.

ആത്മാഭിമാനവും കുലീനത്വവുമുള്ള സ്ത്രീകഥാപാത്രങ്ങളാണ് തന്റെ ചിത്രങ്ങളില്‍ ഉള്ളത്. സ്ത്രീകളോടുള്ള തന്റെ മനസിലുള്ള ബഹുമാനത്തിന്റെ പ്രതിഫലനമാണ് തന്റെ ചിത്രങ്ങളും. അവരുടെ സ്വാതന്ത്ര്യത്തിനും ഇഷ്ടങ്ങള്‍ക്കും താന്‍ വില നല്‍കുന്നയാളാണ്.

സാമന്തയും ജൂ. എന്‍ടിആറും അതിരപ്പള്ളിയില്‍; ഫോട്ടോകള്‍ കാണാം

വിവാഹശേഷം സിനിമയില്‍ തുടരാന്‍ അമല ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്ക് കഴിയുന്ന രീതിയില്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ ഞാനോ എന്റെ കുടുംബമോ പ്രതിബന്ധമായി നിന്നിട്ടില്ല. അത്തരം വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്.വിശ്വാസ്യതയും സത്യസന്ധതയുമാണ് ബന്ധങ്ങളുടെ അടിസ്ഥാനം. അതില്ലാതായാല്‍ ജീവിതം അര്‍ത്ഥ ശൂന്യമാണ്. തനിക്കല്ലാതെ മറ്റാര്‍ക്കും വിവാഹമോചനത്തിന്റെ കാരണം അറിയില്ലെന്നും അമലയുമായുള്ള ബന്ധം ഇങ്ങനെയാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും എ എല്‍ വിജയ് പറയുന്നു.

മണല്‍പ്പരപ്പില്‍ സണ്ണി ലിയോണിന്റെ ആഘോഷം; ഫോട്ടാകള്‍ കാണാം

0

കേരളത്തില്‍ തുടങ്ങി ഇപ്പോള്‍ തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ താരമായി മാറിയ അമലാ പോളും ഭര്‍ത്താവും സംവിധായകനുമായ എ എല്‍ വിജയും വേര്‍പിരിയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഇന്ത്യാ ടൈംസാണ് ഈ വാര്‍ത്ത നല്‍കിയത്. ദാമ്പത്യത്തില്‍ സംഭവിച്ച ചില പൊരുത്തക്കേടുകളെ തുടര്‍ന്ന് ഇരുവരും പിരായാനൊരുങ്ങുന്നു എന്ന വാര്‍ത്തയോട് ഇരുവരും പ്രതികരിച്ചിട്ടില്ല.

ഒപ്പം ട്രെയ്‌ലര്‍ യൂട്യൂബിലെത്തി- കാണാം

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ് യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 2014 ജൂണ്‍ 12ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായി.

മോഹന്‍ലാലുമായി പിരിയുമോ? ആന്റണി പെരുമ്പാവൂര്‍ പ്രതികരിക്കുന്നു

ജോയ്മാത്യു തമിഴിലേക്ക്

0

പ്രഭുദേവ എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴില്‍ നായക വേഷത്തില്‍ തിരിച്ചെത്തുന്നത് നേരത്തേ സില്‍മ.ഇന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ഈ ചിത്രത്തില്‍ പ്രഭുദേവയുടെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോയ് മാത്യൂ ആണെന്നതാണ് പുതിയ വിവരം. തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളിലായി ഹൊറര്‍ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

തമന്നയാണ് നായിക. ഒരു ഗ്രാമത്തലവന്റെ വേഷത്തിലാണ് ജോയ് മാത്യു എത്തുന്നത്.
ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിന്റെ തമിഴ് പതിപ്പ് ഒരു നാള്‍ ഇരവില്‍ നിര്‍മിച്ചത് എഎല്‍ വിജയ് ആയിരുന്നു.

വിജയ് ചിത്രത്തില്‍ പ്രഭുദേവ നായകനായി തിരിച്ചെത്തുന്നു

0

നൃത്തസംവിധായകനായിട്ടായിരുന്നു പ്രഭുദേവ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഷങ്കര്‍ ചിത്രം കാതലിനിലൂടെ നായകനായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായും ഉപ നായകനായുമെല്ലാം പ്രഭുദേവയെത്തി. പിന്നീട് കുറച്ചു കാലത്തിനു ശേഷം സംവിധായകനായിട്ടായിരുന്നു പ്രഭുദേവയുടെ വരവ് തമിഴില്‍ മാത്രമല്ല ബോളിവുഡിലും ഹിറ്റ് ചിത്രങ്ങളൊരുക്കി താരമൂല്യമുള്ള സംവിധായകനാകാന്‍ അദ്ദേഹത്തിന് സാധിച്ചു. അതിനിടെ ചില ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അഭിനേതാവായി അദ്ദേഹം തുടര്‍ന്നില്ല.

‘തെരി’ക്ക് രണ്ടാം ഭാഗം വരും
ഇപ്പോഴിതാ അദ്ദേഹം മറ്റൊരു സംവിധായകന്റെ ചിത്രത്തില്‍ നായകനായി തിരിച്ചെത്തുകയാണ്. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക തമന്നയാണ്. പ്രഭുദേവ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും.