മോഹന്‍ലാലുമായി പിരിയുമോ? ആന്റണി പെരുമ്പാവൂര്‍ പ്രതികരിക്കുന്നു
മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം ലാലേട്ടന്‍ ആരാധകര്‍ക്കു മാത്രമല്ല മലയാള സിനിമാ പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. സിനിമയിലെ ലാലിന്റെ ഏറ്റവും അടുത്ത സഹയാത്രികനാണ് ആന്റണി പെരുമ്പാവൂര്‍. നിരവധി ബിസിനസുകളിലും ഇരുവരും പങ്കാളികളാണ്. എന്നെങ്കിലും ലാല്‍ സാറുമായി പിരിയുമോ എന്ന ചോദ്യം ആന്റണി പെരുമ്പാവൂരിന്റെ മുന്നിലെത്തിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഭാര്യയുടെ ഒരു ചോദ്യം ഓര്‍മിച്ചുകൊണ്ടാണ്.
‘ലാല്‍ സാറിനോടൊപ്പം ഞാനും ചേട്ടനും ഒരു ബോട്ടില്‍ യാത്ര ചെയ്യുകയാണെന്ന് കരുതുക. ഒരപകടം സംഭവിച്ചു. ലാല്‍ സാറും ഞാനും വെള്ളത്തിലേയ്ക്ക് വീണു. രക്ഷപ്പെട്ടത് ചേട്ടന്‍ മാത്രമാണ്. ഞങ്ങളിലൊരാളെ ചേട്ടന് രക്ഷിക്കാം. അത് ആരെ ആയിരിക്കും?’ ഇതായിരുന്നു ഭാര്യയുടെ ചോദ്യം. ഉത്തരമൊന്നും എന്തായാലും പറഞ്ഞില്ല.
കിരീടത്തേക്കാള്‍ ചെങ്കോലിലെ സേതുമാധവന്‍ പൃഥ്വിയെ വിഷമിപ്പിക്കുന്നു കാരണമെന്ത്?
താനും ലാല്‍സാറും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം കൊണ്ടാവുമല്ലോ അങ്ങനെയൊരു ചോദ്യം ഭാര്യ ചോദിച്ചതെന്ന് പറയുന്നു ആന്റണി പെരുമ്പാവൂര്‍.
സമാനമായ ഒരു ചോദ്യമാണ്് എപ്പോഴെങ്കിലും ഞാനും ലാല്‍സാറും തമ്മില്‍ വേര്‍പിരിയുമോ എന്നത്്. അതും അനാവശ്യമാണ്. തങ്ങളുടെ സൗഹൃദത്തില്‍ ആ ചോദ്യത്തിന് പ്രസക്തിയില്ല. ഇനി അഥവാ പിരിഞ്ഞാലും അത് തന്റെ ഭാഗത്തു നിന്നാകില്ല. അത് ലാല്‍ സാറിന്റെ ഭാഗത്തു നിന്നു തന്നെയാണെങ്കിലും താന്‍ അവിടെ എവിടെയെങ്കിലും തന്നെയുണ്ടാകുമെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കല്യാണം കഴിച്ചിട്ടില്ല, ഗര്‍ഭിണിയുമല്ല; വായടപ്പിച്ച് ദീപികയുടെ മറുപടി- വിഡിയോ