ആന്‍മരിയയയുടെ ഒന്നൊന്നര കലിപ്പ്- ജെന കെഎസിന്റെ നിരൂപണം

ആന്‍മരിയയയുടെ ഒന്നൊന്നര കലിപ്പ്- ജെന കെഎസിന്റെ നിരൂപണം

0

ജെന കെ എസ്

ഏതൊരാളെ സംബന്ധിച്ചും അവരുടെ ആദ്യത്തെ ഹീറോ അച്ഛനാണ്. അച്ഛന്‍ ചെയ്തതെന്ന് പറയുന്നതും അച്ഛനില്‍ കാണുന്നതുമായ കാര്യങ്ങളാണ് ഓരോരുത്തരും ആദ്യം അനുകരിച്ച് തുടങ്ങുന്നത്. അത്തരത്തില്‍ ആന്‍മരിയ എന്ന കൊച്ചു കുട്ടിക്കും അവളുടെ അച്ഛന്‍ ചെയ്തതെന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹങ്ങളുണ്ടായിരുന്നു. അതില്‍ അവള്‍ പ്രാധാന്യം നല്‍കിയിരുന്ന ഒരു കൊച്ചുകാര്യത്തിന് ഒരാള്‍ തടസം വരുന്നു. അതോടെ ആന്‍മരിയ എന്ന കൊച്ചുമിടുക്കി കട്ടകലിപ്പിലാകുകയാണ്. ആ കലിപ്പ് ചെന്നെത്തുന്നത് മനോഹരവും രസകരവുമായ ഒട്ടനവധി കാഴ്ചകളിലേക്കും സംഭവങ്ങളിലേക്കുമാണ്. പകരം വീട്ടലുകള്‍ പലത് കണ്ടിട്ടുണ്ടെങ്കിലും ആന്‍മരിയ എന്ന എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഈ പകരം വീട്ടല്‍ ഒന്നു വേറെ തന്നെയാണ്.

ബോളിവുഡിലെ ലിപ്‌ലോക്കാണ് ലിപ്‌ലോക്കെന്ന് കാജല്‍ അഗര്‍വാള്‍

ഒരു കൊച്ചുകഥയെ അഭിനേതാക്കളുടെ മികവിലൂടെയും അവര്‍ക്ക് തയ്പ്പിച്ചു നല്‍കിയ കഥാപാത്രങ്ങളിലൂടെയും മിഴിവേകുന്ന സന്ദര്‍ഭങ്ങളിലൂടെയും മനോഹരമാക്കിയിരിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. ജയസൂര്യ പ്രധാന കഥാപാത്രമായി അഭിനയിച്ച ആട് ഒരു ഭീകര ജീവിയല്ല തിയേറ്ററുകളില്‍ ഓളം ഉണ്ടാക്കിയില്ലെങ്കിലും ടിവിയിലൂടെയും സിഡിയിലൂടെയും പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒന്നായിരുന്നു. എന്നാല്‍ ആന്‍മരിയ കലിപ്പിലാണ് എന്ന തന്റെ രണ്ടാമത്തെ ചിത്രം ഏവര്‍ക്കും ഇഷ്ടമാകുന്ന വിധത്തിലാണ് മിഥുന്‍ മാനുവല്‍ തോമസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മൊത്തത്തില്‍ ഒരു മികച്ച എന്റര്‍ടെയ്‌നറാണ് ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രം.

തെറി പറയും, എറിഞ്ഞുടയ്ക്കും; നയന്‍സിന് ഹോട്ടലുകളില്‍ റൂമില്ല

ആന്‍മരിയയുടെ ചെറിയൊരു കാലയളവിലെ ജീവിതവും അവളുടെ ആഗ്രഹങ്ങളുമാണ് ചിത്രത്തിലെ പ്രമേയം. അവളുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു തന്റെ അച്ഛന്‍ ചെറുപ്രായത്തില്‍ ലോങ് ജംപില്‍ സമ്മാനം സ്വന്തമാക്കിയതുപോലെ തനിക്കും സമ്മാനം സ്വന്തമാക്കണമെന്നത്. അതിന്റെ ഒരുക്കത്തിലായിരുന്ന ആന്‍മരിയയുടെ മുന്നില്‍ വില്ലനായി അവതരിക്കുകയാണ് അവളുടെ പിടി സാര്‍. തന്റെ ഏറ്റവും വലിയ ആഗ്രഹത്തിന് തടസം നില്‍ക്കുന്ന പിടി സാറിനെ വാടകഗുണ്ടയെ വിട്ട് തല്ലിക്കാനും അത് തനിക്കുവേണ്ടിയാണെന്ന് അയാളുടെ നെഞ്ചില്‍ ചവിട്ടി പറയിക്കാനും അവള്‍ തീര്‍ച്ചപ്പെടുത്തുന്നതോടെയാണ് ചിത്രം രസകരമാകുന്നത്.

പ്രേതത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത് പൂമ്പാറ്റ ഗിരീഷ് എന്ന ഭൂലോക തട്ടിപ്പുകാരനും അവന്റെ സുഹൃത്ത് അംബ്രോസുമാണ്. കാക്കത്തൊള്ളായിരം പേരെ പറ്റിച്ച് അതിലൊന്നും യാതൊരു കുറ്റബോധവും ഇല്ലാതെ ജീവിക്കുന്ന ഇവരെ സംബന്ധിച്ച് ഇതും ഒരു പറ്റിക്കലിനുള്ള അവസരമായിരുന്നു. എന്നാല്‍ ആന്‍മരിയയുടെ ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ സാഹചര്യങ്ങള്‍ ഗിരീഷിനെ പ്രേരിപ്പിക്കുകയായിരുന്നു. അത് അവന്റെയും അവനെ ചുറ്റിപ്പറ്റി ജീവിക്കുന്നവരുടെയും ജീവിതങ്ങളെ മാറ്റിമറിക്കുകയായിരുന്നു.

ദൈവത്തിരുമകള്‍, സൈവം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം അതിശയിപ്പിച്ചിട്ടുള്ള ബേബി സാറ ആന്‍മരിയയെന്ന കേന്ദ്ര കഥാപാത്രത്തെ സുരക്ഷിതമാക്കിയപ്പോള്‍ ഏവരെയും ഒന്നടങ്കം അതിശയിപ്പിച്ചത് പൂമ്പാറ്റ ഗിരീഷായി എത്തിയ സണ്ണി വെയ്‌നാണ്. അഭിനയത്തിലും സംഭാഷണത്തിലും ഹാസ്യം കൈകാര്യം ചെയ്ത രീതിയിലുമെല്ലാം സണ്ണി വെയ്ന്‍ അതിശയിപ്പിച്ചു. ഈ യുവതാരത്തിന്റെ ഇതുവരെയുള്ള ചെറിയ കാലയളവിലെ ഏറ്റവും മികച്ച വേഷം പൂമ്പാറ്റ ഗിരീഷ് തന്നെ. അജു വര്‍ഗീസിന്റെ അംബ്രോസും ചിത്രത്തിലുടനീളം മികച്ചു നിന്നു. വലുതും ചെറുതുമായ വേഷത്തിലെത്തിയ സിദ്ദിഖ്, സൈജു കുറുപ്പ്, വിജയകുമാര്‍, ഷൈന്‍ ടോം ചാക്കോ, ധര്‍മജന്‍ ബോള്‍ഗാട്ടി, ലിയോണ എന്നിവരെല്ലാം ചിത്രത്തില്‍ അവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഓരോ കഥാപാത്രവും വെറുതെ തട്ടിക്കൂട്ടാന്‍ വേണ്ടിയുള്ളതായിരുന്നില്ലെന്നതും ചിത്രത്തിന്റെ പ്ലസ് പോയിന്റാണ്.

അല്‍ഭുതം! ജയസൂര്യയുടെ ഫോണിന്റെ പാസ് വേഡും ആദി കണ്ടെത്തി

അതിഥിയായാണെങ്കിലും ഒരു നിര്‍ണായക വേഷം ചെയ്ത ദുല്‍ക്കര്‍ സല്‍മാനും തിയറ്ററില്‍ ഓളമുണ്ടാക്കി. മിഥുന്‍ മാനുവല്‍ തോമസിന്റെയും ജോണ്‍ മന്ത്രിച്ചാലിന്റെയും കഥയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് അജീഷ് തോമസാണ്. ഷാന്‍ റഹ്മാന്റെ സംഗീതവും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. ആര്‍ക്കും ആസ്വദിച്ച് ആര്‍ത്തുല്ലസിച്ച് കാണാവുന്ന ചിത്രമാണ് ആന്‍മരിയ കലിപ്പിലാണ്. ഹാസ്യത്തിനുവേണ്ടി ദ്വയാര്‍ത്ഥങ്ങള്‍ ഇല്ലെന്നതും കുടുംബങ്ങളെ ആകര്‍ഷിക്കും.

വാല്‍ക്കഷ്ണം – നിരവധി സിനിമകളില്‍ വെള്ളത്തൂവലും വിടര്‍ത്തിയെത്തുന്ന കുറെയധികം മാലാഖമാരെ കണ്ടിട്ടുണ്ടെങ്കിലും ചിത്രത്തിലെ ബിജുക്കുട്ടന്റെ മാലാഖ വേഷം, ഹോ….വേറെ ലെവലാണ് വെളിച്ചപ്പാടിന്റെ ഈ മാലാഖ…സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും യുവാക്കളുടെ ഒരു കൂട്ടം ആ രംഗവും പറഞ്ഞ് ആര്‍ത്ത് ചിരിക്കുന്ന കാഴ്ച അതിലേറെ രസകരമായിരുന്നു.

SIMILAR ARTICLES

പുലി മുരുകന് ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് 3.96 +

0