തര്‍ക്കം വേണ്ട; തോപ്പില്‍ ജോപ്പന്‍ 5 ദിവസത്തില്‍ 10 കോടി മറികടന്നു-ജോണി ആന്റണി
തോപ്പില്‍ ജോപ്പന്റെ കളക്ഷന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് സംവിധായകന്‍ ജോണി ആന്റണി. തന്റെ അനുവാദത്തോട് കൂടി തുടങ്ങിയ ഫേസ്ബുക്ക് പേജ് തന്നെയാണിത്. എന്നാല്‍ പേജ് നടത്തുന്നവരുടെ നമ്പര്‍ തന്റെ കൈയില്‍ നിന്നും നഷ്ടപ്പെടുകയായിരുന്നു. അതിനാല്‍ പേജിലെ കാര്യങ്ങള്‍ കൂടുതല്‍ അറിയില്ലെന്നാണ് ഒരു മാധ്യമത്തോട് പറഞ്ഞത്. എന്നാല്‍ പേജ് നടത്തുന്നവര്‍ അത് നല്ല രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന് മനസിലാക്കാനായി. അവര്‍ പ്രസിദ്ധീകരിച്ച കളക്ഷന്‍ നിര്‍മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ്. ഈ പേജ് ഉടന്‍ തന്റെ ഒഫീഷ്യല്‍ പേജ് ആക്കി മാറ്റുമെന്നും തന്റെ വരും സിനിമകളുടെ വിവരങ്ങളും ഈ പേജില്‍ തന്നെ അറിയിക്കുമെന്നും ജോണി ആന്റണി വ്യക്തമാക്കി.
രാഗിണി എംഎംഎസ്; സണ്ണി ലിയോണിന്റെ റോളില്‍ രമ്യാ നമ്പീശന്‍!
ഒരു മമ്മൂട്ടി ചിത്രത്തിന്റെ ഏറ്റവും വലിയ വിജയത്തിലേക്ക് തോപ്പില്‍ ജോപ്പന്‍ നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 5.5 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച സിനിമ അഞ്ചു ദിവസത്തില്‍ തന്നെ 10 കോടിയിലധികം കളക്റ്റ് ചെയ്തു. ഏറ്റവും വേഗത്തില്‍ 10 കോടി സ്വന്തമാക്കിയതില്‍ പുലിമുരുകന്‍ മാത്രമാണ് ജോപ്പന് മുന്നിലുള്ളത്. ഒപ്പത്തെ മറികടക്കാന്‍ തോപ്പില്‍ ജോപ്പനായി.