പ്രിയങ്കാ ചോപ്രയുടെ ടീ ഷര്‍ട്ട് വിവാദമായി
പ്രിയങ്കാ ചോപ്ര ഇന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ തിളക്കമുള്ള താരമാണ്. ക്വാന്‍ഡികോ എന്ന അമേരിക്കന്‍ ടിവി സീരീസിലെ പ്രിയങ്കയുടെ ഹോട്ട് രംഗങ്ങള്‍ പുറത്തുവന്നത് നെറ്റ് ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ പ്രിയങ്കയുടെ ഒരു ഫോട്ടോയും ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. കോണ്ടെ നാസ്റ്റ് ട്രാവലര്‍ എന്ന മാഗസിന്റെ കവറില്‍ അച്ചടിച്ചു വന്ന പ്രിയങ്കയുടെ ചിത്രമാണ് വിവാദങ്ങള്‍ക്ക് ഇടയാക്കുന്നത്. അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, പുറത്തുള്ളവര്‍ എന്നീ വാക്കുകളെ ചുവന്നനിറത്തിലെ വരകള്‍ കൊണ്ട് വെട്ടി താഴെ സഞ്ചാരികള്‍ എന്ന് എഴുതിയിരിക്കുന്ന ടീഷര്‍ട്ടാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്.
വിനീത് ശ്രീനിവാസന്‍ ഉമ്മന്‍ ചാണ്ടിയെ അനുകരിച്ചപ്പോള്‍ (വീഡിയോ)
പ്രിയങ്ക ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതിനു പിന്നാല ഇതിലെ മനുഷ്യത്വ വിരുദ്ധതയും വംശീയ സ്വഭാവവും ചൂണ്ടിക്കാട്ടി നിരവധി കമ്മന്റുകളാണ് ഇതിനു താഴെയെത്തുന്നത്. അഭയാര്‍ത്ഥിയാകുക എന്നത് ഒരു തെരഞ്ഞെടുപ്പല്ലെന്നും ജീവിത നിലനില്‍പ്പിനായുള്ള കുടിയേറ്റങ്ങളെ ലക്ഷ്വറിയുടെ ലോകത്തിരുന്ന് വിലയിരുത്തരുതെന്നും വിമര്‍ശകര്‍ വാദിക്കുന്നു.
The message behind our 6th anniversary issue cover.
https://t.co/seAZzX1BPb #PCinCNT #WhyWeTravel pic.twitter.com/73rdX2af9Q— Condé Nast Traveller (@CNTIndia) October 10, 2016