Tags Posts tagged with "amala paul"

amala paul

0

നടി അമലാ പോളിന്റെയും സംവിധായകന്‍ എഎല്‍ വിജയുടെയും ദാമ്പത്യബന്ധത്തിലെ വിള്ളലും ഇരുവരും വിവാഹ മോചനത്തിലേക്ക് നീങ്ങുന്നതും അടുത്തിടെയാണ് വാര്‍ത്തയായത്. അമല അടുത്തിടെ നിരവധി ചിത്രങ്ങള്‍ അടുത്തടുത്ത് കമ്മിറ്റ് ചെയ്തതാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നു. അമലയുടെ തിരക്കിട്ട സിനിമാ ജീവിതവും ജീവിത ശൈലിയും തങ്ങള്‍ക്ക് അസ്വാരസ്യം സൃഷ്ടിച്ചിരുന്നതായി വിജയുടെ പിതാവ് ഒരു മാധ്യമത്തോട് വ്യക്തമാക്കുകയുമുണ്ടായി. എന്നാല്‍ അമലയുടെ കരിയറിന്് താന്‍ തടസം നിന്നിട്ടില്ലെന്നും വിശ്വാസ്യത തകര്‍ന്നതാണ് പ്രശ്‌നമെന്നും വിശദീകരിച്ച് പിന്നീട് വിജയ് പത്രക്കുറിപ്പിറക്കി. ഇപ്പോള്‍ ചെന്നൈ കോടതിയില്‍ ഇരുവരും വിവാഹ മോചനത്തിന് ഹര്‍ജി നല്‍കിയിരിക്കുകയാണ്.

ആന്‍മരിയയയുടെ ഒന്നൊന്നര കലിപ്പ്- ജെന കെഎസിന്റെ നിരൂപണം

ഇപ്പോഴൊന്നും തുടങ്ങിയതല്ല ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ എന്നാണ് ഹര്‍ജി തെളിയിക്കുന്നത്. 2014 ജൂണില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പ് തന്നെ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. 2015 മാര്‍ച്ച് മൂന്നു മുതലാണ് ഇരുവരും മാറി താമസിച്ചു തുടങ്ങുന്നത്. തുടര്‍ന്ന് പലതവണ പ്രശ്‌ന പരിഹാരത്തിനു ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. അവസാന ഘട്ടത്തില്‍ അമലയുടെ വീട്ടുകാരുടെ നിര്‍ബന്ധത്തെതുടര്‍ന്ന് മലയാളത്തിലെ ഒരു സൂപ്പര്‍ താരവും അനുനയത്തിന് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ യോജിച്ചുപോകാന്‍ ആകില്ലെന്നു വ്യക്തമാണെന്ന നിലപാടിലായിരുന്ന അമലയും വിജയും വിവാഹമോചനത്തിലേക്ക് നീങ്ങുകയായിരുന്നു.

അല്‍ഭുതം! ജയസൂര്യയുടെ ഫോണിന്റെ പാസ് വേഡും ആദി കണ്ടെത്തി33

ആ കേട്ടതല്ല കാരണം; അമലയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് എഎല്‍ വിജയ്

0

അമലാ പോളുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതു സംബന്ധിച്ച വാസ്തവ വിരുദ്ധമായ കാരണങ്ങള്‍ പ്രചരിക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് എഎല്‍ വിജയിന്റെ പത്രക്കുറിപ്പ്. അമല വിവാഹ ശേഷവും സിനിമയില്‍ തുടര്‍ന്നതല്ല പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് വിജയ് പറയുന്നു. തന്റെ പിതാവ് മാധ്യമങ്ങളോട് വികാരധീനനായി സംസാരിച്ചപ്പോള്‍ പറഞ്ഞ ചില കാര്യങ്ങളെടുത്ത് തുടര്‍ച്ചയായി വാര്‍ത്തയാക്കുകയാണ് ഉണ്ടായത്.

ആത്മാഭിമാനവും കുലീനത്വവുമുള്ള സ്ത്രീകഥാപാത്രങ്ങളാണ് തന്റെ ചിത്രങ്ങളില്‍ ഉള്ളത്. സ്ത്രീകളോടുള്ള തന്റെ മനസിലുള്ള ബഹുമാനത്തിന്റെ പ്രതിഫലനമാണ് തന്റെ ചിത്രങ്ങളും. അവരുടെ സ്വാതന്ത്ര്യത്തിനും ഇഷ്ടങ്ങള്‍ക്കും താന്‍ വില നല്‍കുന്നയാളാണ്.

സാമന്തയും ജൂ. എന്‍ടിആറും അതിരപ്പള്ളിയില്‍; ഫോട്ടോകള്‍ കാണാം

വിവാഹശേഷം സിനിമയില്‍ തുടരാന്‍ അമല ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്ക് കഴിയുന്ന രീതിയില്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ ഞാനോ എന്റെ കുടുംബമോ പ്രതിബന്ധമായി നിന്നിട്ടില്ല. അത്തരം വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്.വിശ്വാസ്യതയും സത്യസന്ധതയുമാണ് ബന്ധങ്ങളുടെ അടിസ്ഥാനം. അതില്ലാതായാല്‍ ജീവിതം അര്‍ത്ഥ ശൂന്യമാണ്. തനിക്കല്ലാതെ മറ്റാര്‍ക്കും വിവാഹമോചനത്തിന്റെ കാരണം അറിയില്ലെന്നും അമലയുമായുള്ള ബന്ധം ഇങ്ങനെയാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും എ എല്‍ വിജയ് പറയുന്നു.

മണല്‍പ്പരപ്പില്‍ സണ്ണി ലിയോണിന്റെ ആഘോഷം; ഫോട്ടാകള്‍ കാണാം

0

കേരളത്തില്‍ തുടങ്ങി ഇപ്പോള്‍ തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ താരമായി മാറിയ അമലാ പോളും ഭര്‍ത്താവും സംവിധായകനുമായ എ എല്‍ വിജയും വേര്‍പിരിയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഇന്ത്യാ ടൈംസാണ് ഈ വാര്‍ത്ത നല്‍കിയത്. ദാമ്പത്യത്തില്‍ സംഭവിച്ച ചില പൊരുത്തക്കേടുകളെ തുടര്‍ന്ന് ഇരുവരും പിരായാനൊരുങ്ങുന്നു എന്ന വാര്‍ത്തയോട് ഇരുവരും പ്രതികരിച്ചിട്ടില്ല.

ഒപ്പം ട്രെയ്‌ലര്‍ യൂട്യൂബിലെത്തി- കാണാം

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ് യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 2014 ജൂണ്‍ 12ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായി.

മോഹന്‍ലാലുമായി പിരിയുമോ? ആന്റണി പെരുമ്പാവൂര്‍ പ്രതികരിക്കുന്നു