സായ്പല്ലവിയെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ ഇടയില്ലാത്ത ചില കാര്യങ്ങള്‍
സായ്പല്ലവി പ്രേമത്തിലെ മലരായെത്തി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ്. സായ് യെ കുറിച്ചുള്ള ചെറിയ വിശേഷങ്ങള്‍ പോലും ആരാധകര്‍ക്ക് എപ്പോഴും ആവേശമാണ്. ജോര്‍ദാനിലെ പഠിത്തവും മുഖക്കുരുവുമെല്ലാം അങ്ങനെ വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ സായ്പല്ലവിയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത് ചില കാര്യങ്ങളുണ്ട്.
പ്രേമത്തില്‍ മലരിന്റെ കിടിലന്‍ ഡാന്‍സ് കണ്ട് നിങ്ങള്‍ നടുങ്ങിയിട്ടുണ്ടോ? എന്നാല്‍ യാതൊരു വിധത്തിലുള്ള നൃത്തരൂപത്തിലും കൃത്യമായ പഠനം നടത്തിയിട്ടില്ല സായ്പല്ലവി. ഐശ്വര്യ റായുടെയും മാധുരി ദീക്ഷിതിന്റേയും വിഡിയോകള്‍ കണ്ടാണ് നൃത്തത്തിനായി ശ്രമിക്കുന്നത്.
കേരളത്തില്‍ അല്ലായിരുന്നെങ്കിലും ഓണം ആഘോഷിക്കാന്‍ കുട്ടിക്കാലത്ത് സായ്പല്ലവി പൂക്കളമിട്ടിരുന്നു.
നവാഗതന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെ ഫാമിലി ത്രില്ലര്‍
ബാഡ്ഗ എന്നു പേരുള്ള വളരെ ചെറു ന്യൂനപക്ഷമായ സമുദായമാണ് സായ് പല്ലവിയുടെത്. തമിഴ്‌നാട്ടിലെ കൊടഗിരിയില്‍ താമസിക്കുന്ന കുടുംബം എഴുത്തില്ലാത്ത ബാഡ്ഗ ഭാഷയിലാണ് സംസാരിക്കുക.
പ്രേമത്തിന്റെ സെറ്റിലെത്തുമ്പോള്‍ തന്റെ ലുക്കിനെ പറ്റി ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല സായ്പല്ലവിക്ക്. പ്രേമത്തിലല്ല അതിനും വര്‍ഷങ്ങള്‍ മുമ്പെത്തിയ ദാംദൂമിലാണ് സായ് പല്ലവി ആദ്യം മുഖം കാണിച്ചത്. ഒരു പാട്ട് രംഗത്തിലാണ് കങ്കണ റാവത്തിന്റെ കൂട്ടുകാരിയായി സായ് പല്ലവിയെ കാണിക്കുന്നത്.
മഞ്ജു വോളിബോള്‍ കോച്ചായതെങ്ങനെ? കരിങ്കുന്നം സിക്‌സസ് മേക്കിംഗ് വീഡിയോ കാണാം
പ്രേമത്തിനു മുമ്പ് ദീ4 എന്ന ഡാന്‍സി റിയാലിറ്റി ഷോയില്‍ ശ്രദ്ധ നേടിയിട്ടുണ്ട് സായ് പല്ലവി