ബാഹുബലി 2 മോഷന്‍ പോസ്റ്റര്‍ കാണാം
ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗമാണ് ബാഹുബലിയുടേത്. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. എസ് ആര്‍ രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. നായകന്‍ പ്രഭാസിന്റെ പിറന്നാള്‍ ദിനത്തിനു മുന്നോടിയായാണ് പോസ്റ്റര്‍ എത്തിയത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 28നാണ് റിലീസ് ചെയ്യുക. ആദ്യ ഭാഗം 650 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. ഇതിന്റെ തുടര്‍ച്ചയായെത്തുന്ന രണ്ടാംഭാഗം ഈ റെക്കോഡ് മറികടക്കുമെന്നാണ് വിലയിരുത്തല്‍.
loading...