നവാഗതന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെ ഫാമിലി ത്രില്ലര്‍
ഓഗസ്റ്റ് സിനിമാസ് നിര്‍മിച്ച് മമ്മൂട്ടി നായകനാകുന്ന ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റിലോ ചിത്രീകരണം ആരംഭിക്കും. നവാഗതനായ ഹനീഫ് അഫേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഫാമിലി ഡ്രാമയെന്നും ത്രില്ലറെന്നും വിശേഷിപ്പിക്കാവുന്ന ചിത്രത്തിന്റെ തിരക്കഥ കേട്ട ഉടന്‍ മമ്മൂട്ടി സമ്മതം മൂളുകയായിരുന്നത്രേ.
കാപ്പിരിതുരുത്തില്‍ പേളിമാണിയും ആദിലും പ്രണയത്തില്‍
മൈ ഡാഡ് ഡോവിഡ് എന്ന പേര് ചിത്രത്തിന് പറഞ്ഞു കേട്ടിരുന്നെങ്കിലും ഇതുവരെയും ഒരു പേരും ഉറപ്പിച്ചിട്ടില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. തൃശൂരിലും വാഗമണ്ണിലും കൊച്ചിയിലുമായിട്ടായിരിക്കും ചിത്രീകരണം. മമ്മൂട്ടി വളരെ സ്റ്റൈലിഷും മോഡേണുമായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ നിശ്ചയിക്കുന്നതേ ഉള്ളൂ.
ആര്‍വിജി ക്ക് എന്തിന്റെ കേടാണ്? വീണ്ടും സ്റ്റൈല്‍ മന്നനു നേരേ പരിഹാസം