ആര്‍വിജി ക്ക് എന്തിന്റെ കേടാണ്? വീണ്ടും സ്റ്റൈല്‍ മന്നനു നേരേ പരിഹാസം
ഒട്ടേറ ആരാധകരുള്ള താരങ്ങളെയും ഏറെ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ അഭിനേതാക്കളെയും നിസാരമായി അപഹസിക്കുക പതിവായിരിക്കുകയാണെന്നു തോന്നുന്നു രാം ഗോപാല്‍ വര്‍മ. ബോളിവുഡ് സംവിധായകന്‍ എന്ന നിലയിലേക്കാള്‍ ട്വിറ്ററില്‍ അടിക്കടി വിവാദങ്ങളുണ്ടാക്കുന്നതിലൂടെയാണ് ഇപ്പോള്‍ ആര്‍വിജി മാധ്യമ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി, രജനീകാന്ത് എന്നിവരെ പരിഹസിക്കുന്ന ട്വീറ്റുകളിലൂടെ മാത്രമല്ല, നടിമാരെ കുറിച്ച് നടത്തിയ ചില ട്വീറ്റുകളിലൂടെയും ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
മോഹന്‍ലാല്‍ എന്ന അല്‍ഭുതമാണ് പാഠപുസ്തകം- ആര്‍ എസ് വിമല്‍
ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനുമായി താരതമ്യപ്പെടുത്തി സ്റ്റൈല്‍മന്നന്‍ രജനീകാന്തിനെ അപഹസിക്കുന്ന ട്വീറ്റാണ് ഇപ്പോള്‍ വിവാദമാകുന്നത്. കബാലി ബച്ചനാണ് ചെയ്തിരുന്നതെങ്കില്‍ 100 മാര്‍ക്ക് നല്‍കുമെന്നും എന്നാല്‍ ബച്ചന്‍ സിനിമ ടീനില്‍ രജനി അഭിനയിച്ചാല്‍ ഒരു മാര്‍ക്കുമാണ് നല്‍കുക എന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്.
എന്നാ ലുക്കാന്നേ; രാജന്‍ സക്കറിയ കലക്കും- ഇതു കണ്ടുനോക്കൂ