വിജയ് ഫാന്‍സിന്റെ കേരളത്തിലെ പെണ്‍പട പിറന്നാള്‍ ആഘോഷിച്ചത് ഇങ്ങനെ
ഇളയദളപതി വിജയിന് തമിഴകത്തെന്ന പോലെ കേരളത്തിലും കടും ആരാധകരുണ്ട്. യുവാക്കള്‍ മാത്രമല്ല യുവതികളുമുണ്ട് ഈ ആരാധക വൃന്ദത്തില്‍. പലപ്പോഴും സ്ത്രീ പ്രേക്ഷകര്‍ക്ക് തങ്ങളുടെ താരത്തോടുള്ള ആരാധന പൊതുവേദിയിലോ തിയറ്ററിലോ പരസ്യമായി പ്രകടിപ്പിക്കാന്‍ അവസരം കിട്ടാറില്ല. ഫാന്‍സ് അസോസിയേഷനുകളെല്ലാം ആണ്‍കൂട്ടമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ആ കണക്കൂകൂട്ടലുകളെയെല്ലാം തെറ്റിക്കുകയാണ് കേരളത്തിലെ മിടുക്കികളായ വിജയ് ഫാന്‍സ്.
മഞ്ജു വോളിബോള്‍ കോച്ചായതെങ്ങനെ? കരിങ്കുന്നം സിക്‌സസ് മേക്കിംഗ് വീഡിയോ കാണാം
ജൂണ്‍ 22ന് എത്തുന്ന വിജയുടെ 42ാം പിറന്നാളിനോടനുബന്ധിച്ച് രക്തദാന ക്യാംപ് സംഘടിപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. ഇക്കഴിഞ്ഞ 14ന് തിരുവനന്തപുരം വിജെടി ഹാാളില്‍ നടന്ന ക്യാംപ് മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്.
നവാഗതന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെ ഫാമിലി ത്രില്ലര്‍454