പ്രേതത്തിലെ ജയസൂര്യയുടെ വേഷം വെല്ലുവിളി നിറഞ്ഞത്- രഞ്ജിത് ശങ്കര്‍
രഞ്ജിശങ്കറും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പ്രേതം. ഹൊറര്‍ കോമഡി പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഡോണ്‍ ബോസ്‌കോ എന്ന ഏറെ സവിശേഷതകളുള്ള വേഷമാണ് ജയസൂര്യക്ക്. മൊട്ടയടിച്ചുള്ള ജയസൂര്യയുടെ ഗെറ്റപ്പ് തന്നെ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രേതത്തിലെ ജയസൂര്യയുടെ കഥാപാത്രത്തെ കുറിച്ച് രഞ്ജിത് ശങ്കര്‍ പറയുന്നത് ഇങ്ങനെയാണ്.
കസബയുടെ പോസ്റ്റര്‍ വീണ്ടും; കലക്കന്‍ സ്‌റ്റൈലില്‍ മമ്മൂട്ടി
”ജയസൂര്യയാണ് നായകന്‍. സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെ വാക്കുകളിലേക്ക്… കഥയെഴുതി കഴിഞ്ഞപ്പോഴാണ് ജോണ്‍ ഡോണ്‍ ബോസ്‌ക്കോ എന്ന കഥാപാത്രത്തിന്റെ ശരിയായ രൂപം വ്യക്തമാകുന്നത്. അയാളുടെ രീതികളും ഇടപെടലുകളും വ്യത്യസ്തമാണ്. തലമുടി വടിച്ച് താടി വളര്‍ത്തി പുതിയ രീതിയിലുള്ള വേഷവിധാനങ്ങളും അഭിനയശൈലിയുമൊക്കെ വേറിട്ട കാഴ്ച നല്‍കുന്നുണ്ട്. സാധാരണ എല്ലാവരും പറയാറുണ്ട് വളരെ വ്യത്യസ്തമായ കഥാപാത്രമാണെന്ന്. എന്നാല്‍ ഇത് അങ്ങനെയല്ല, പ്രേതത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന ജോണ്‍ ഡോണ്‍ ബോസ്‌ക്കോ വ്യത്യസ്തമായ കഥാപാത്രംതന്നെയാണ്. ഏത് ആക്ടര്‍ക്കും വെല്ലുവിളിയാകാവുന്നൊരു വേഷം. തിരക്കഥയെഴുതിക്കഴിഞ്ഞപ്പോള്‍ ഈ കഥാപാത്രത്തെ ആരെക്കൊണ്ട് ചെയ്യിക്കും ആര് ചെയ്താലാണ് കൂടുതല്‍ നന്നാവുക അതൊരു വലിയ ചോദ്യമായിരുന്നു. പലരെക്കുറിച്ചും ആലോചിച്ചു, അങ്ങനെ നോക്കിയപ്പോള്‍ ജയസൂര്യയാണ് ബെറ്ററെന്നുതോന്നി. ഉള്‍ക്കാഴ്ചയുള്ള വ്യത്യസ്ത ചിന്തകളുമായി സഞ്ചരിക്കുന്ന ജോണ്‍ ഡോണ്‍ ബോസ്‌ക്കോ ഒരു ആക്ടറെ സംബന്ധിച്ച് പെട്ടെന്ന് ഇണങ്ങുന്ന ക്യാരക്ടറല്ല. പാളിപ്പോകാനുള്ള സാധ്യത വളരെക്കൂടുതലാണ്. സൂ സൂവില്‍ കണ്ട സുധിയെക്കാളും പ്രയാസമുള്ള കഥാപാത്രമാണ്. കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന ആര്‍ട്ടിസ്റ്റിനെവച്ച് ചെയ്തിട്ടേ കാര്യമുള്ളു.’ (കടപ്പാട്- നാന ഓണ്‍ലൈന്‍)
റെക്കോഡ്! മലയാളത്തിലെ ആദ്യ മില്യണ്‍ ടീസര്‍ പുലിമുരുകന്