നയന്‍താരയെ മാതൃകയാക്കുന്നു; ഇനി ഗ്ലാമറസാകും മനോചിത്ര
നയന്‍താരയ്ക്കും മുന്‍പ് സിനിമയിലെത്തിയ താരമാണ് മനോചിത്ര. എന്നാല്‍ താന്‍ ഇപ്പോള്‍ നയന്‍സസിനെ മാതൃകയാക്കുകയാണെന്ന് പറയുന്നു താരം. വീരത്തിലെ അജിത്തിന്റെ സഹോദരി വേഷം മനോചിത്രയെ ശ്രദ്ധേയയാക്കിയിരുന്നു. എന്നാല്‍ പിന്നീട് വന്നതെല്ലാം സഹോദരി വേഷങ്ങള്‍. തനിക്ക് നായികാ വേഷങ്ങള്‍ തരണമെന്നും ഗ്ലാമറസാകാന്‍ തയാറാണെന്നുമാണ് മനോചിത്ര പറയുന്നത്. തനിക്കു ശേഷം സിനിമയിലെത്തിയ നയന്‍ താര ഉയരങ്ങള്‍ കീഴടക്കിയത് ഗ്ലാമറസായിട്ടാണ്.
ഒപ്പം, പുലി മുരുകന്‍; ലാല്‍ ചിത്രങ്ങള്‍ തിയറ്ററില്‍ ഏറ്റുമുട്ടുമോ?
താന്‍ തുടക്കത്തില്‍ നാടന്‍ വേഷങ്ങള്‍ ചെയ്യാനാണ് താല്‍പ്പര്യം കാണിച്ചത്. ഇത് കരിയറില്‍ പിന്നോട്ട് പോകാന്‍ കാരണം. എന്നാല്‍ ഇപ്പോള്‍ നയന്‍സിന്റെ വിജയം പാഠമാകുകയാണ്. നയന്‍താരയും ആദ്യ ഘട്ടങ്ങളില്‍ വലുതായി ഗ്ലാമറസാകില്ലെന്ന് പറഞ്ഞിരുന്നതായി മനോചിത്ര ഓര്‍ക്കുന്നു. സ്‌ക്രിപ്റ്റില്‍ പറയാതെയും സംവിധായകര്‍ ശരീരപ്രദര്‍ശനത്തിന് നിര്‍ബന്ധിക്കുകയാണെന്നും തനിക്ക് അതിന് സാധിക്കില്ലെന്നും കഴിഞ്ഞ ദിവസം മറ്റൊരു തമിഴ് താരവും വെളിപ്പെടുത്തിയിരുന്നു.