കാപ്പിരിതുരുത്തില്‍ പേളിമാണിയും ആദിലും പ്രണയത്തില്‍
മഴവില്‍ മനോരമയിലെ ഡി4 ഡാന്‍സ് എന്ന നൃത്ത റിയാലിറ്റി ഷോയുടെ അവതാരകര്‍ എന്ന നിലയില്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ് പേളി മാണിയും ആദില്‍ മുഹമ്മദും. പേളി മുമ്പും സിനിമയില്‍ ചില ചെറിയ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. ശ്രീശാന്ത് നായകനാകുന്ന ടീം ഫൈവില്‍ ഒരു പ്രധാന വേഷം പേളിക്കുണ്ട്. ഇപ്പോഴിതാ ആദില്‍ മുഹമ്മദിനൊപ്പം തന്നെ പേളി ഒരു സിനിമയിലെത്തുന്നു, അതും പ്രണയ ജോഡികളായി.
കൂടെയുള്ളവരെ കംഫര്‍ട്ടബിളാക്കാന്‍ ലാലേട്ടനറിയാം- അമല പോള്‍
സഹീര്‍ അലി സംവിധാനം ചെയ്യുന്ന കാപ്പിരി തുരുത്തില്‍ കൊച്ചിയില്‍ താമസിക്കുന്ന ഒരു ജൂത പെണ്‍കുട്ടിയുടെ വേഷമാണ് പേളിക്ക്്. ആദില്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ട്വന്റി ട്വിന്റി മൂവി ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ അഹമ്മദ് പറമ്പിലും അബുബക്കര്‍ ഇടപ്പള്ളിയും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ സിദ്ദിഖും ഒരു പ്രധാന വേഷത്തിലുണ്ട്.
പൃഥ്വിരാജിന്റെ പ്രവചന ശക്തിയെ കുറിച്ച് രഞ്ജിത് ശങ്കര്‍