സുധി മികച്ച അഭിപ്രായത്തില്‍ മുന്നേറുന്നു

സുധി മികച്ച അഭിപ്രായത്തില്‍ മുന്നേറുന്നു

0

മലയാള സിനിമയ്ക്ക് കഴിഞ്ഞ കുറെ മാസങ്ങളായി നല്ല കാലം തന്നെയാണെന്ന് പറയാം. ഒരവസരത്തില്‍ മലയാള ചിത്രങ്ങളേക്കാള്‍ തിയേറ്ററുകള്‍ പിടിച്ചടക്കി വിജയം കൊയ്തിരുന്ന അന്യഭാഷാ ചിത്രങ്ങള്‍ക്ക് വരെ വെല്ലുവിളിയാകുന്ന തരത്തിലേക്കാണ് മലയാള സിനിമകള്‍ വിജയക്കൊടി പാറിക്കുന്നത്. ഏറെ കെട്ടിഘോഷിക്കപ്പെട്ട് വന്ന അന്യഭാഷാ ചിത്രങ്ങളായ പുലി, മാസ്, തൂങ്കാവനം, വേതാളം, പ്രേം രതന്‍ ധന്‍ പായോ, സ്‌പെക്ട്ര എന്നീ ചിത്രങ്ങള്‍ക്കൊന്നും തിയേറ്ററുകളില്‍ ആളെ കയറ്റാന്‍ പ്രേമവും, മൊയ്തീനും, പത്തേമാരിയും, അമര്‍ അക്ബര്‍ അന്തോണിയുമൊന്നും സമ്മതിച്ചില്ല. അത്ര്യ്ക്കും മികച്ചതും ജനങ്ങളെ ആകര്‍ഷിക്കുന്നതും രസിപ്പിക്കുന്നതുമായ ചിത്രങ്ങളാണ് ഇപ്പോള്‍ മോളിവുഡിലിറങ്ങുന്നത്. വിജയശ്രേണിുടെ ഒഴുക്ക് കളയാത്ത വിധത്തിലാണ് കഴിഞ്ഞ വാരം രണ്ട് പ്രമുഖ ( അക്കല്‍ദാമയിലെ പെണ്ണ് എന്നൊരു കൊച്ചു ചിത്രത്തെ മനഃപൂര്‍വം മറക്കുന്നതല്ല ) ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയത്. രഞ്ജിത് ശങ്കറിന്റെ ജയസൂര്യ നായകനായ സു സു സുധി വാത്മീകവും ലാല്‍ ജോസിന്റെ ശിഷ്യനായ രഘു രാമവര്‍മ സംവിധാനം ചെയ്ത രാജമ്മ @ യാഹൂവും ആയിരുന്നു ആ രണ്ട് ചിത്രങ്ങള്‍. കുഞ്ചാക്കോ ബോബനും ആസിഫ് അലിയുമായിരുന്നു രാജമ്മ @ യാഹൂവിലെ പ്രധാന താരങ്ങള്‍. രണ്ട് ചിത്രങ്ങളും പ്രേക്ഷകരെ സംബന്ധിച്ച് വളരെ പ്രതീക്ഷയുള്ളവ ആയിരുന്നു.

വര്‍ഷം എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ, പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം രഞ്ജിത് ശങ്കര്‍ ജയസൂര്യയുമായി ഒന്നിക്കുന്ന (നിര്‍മാണത്തിലും) സിനിമ എന്നീ നിലകളില്‍ സു സു സുധി വാത്മീകത്തിന് മികച്ച ഹൈപ്പ് ആണ് കിട്ടിയിരുന്നത്. പോരാത്തതിന് ചിത്രം തന്റെ ഉറ്റ സുഹൃത്തും സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള (വിക്കുള്ള) സുധീന്ദ്രനെക്കുറിച്ചുള്ള സത്യകഥയാണെന്ന രഞ്ജിത് ശങ്കറിന്റെ തുറന്നുപറച്ചിലും സു സു സുധി വാത്മീകത്തിന് ടിക്കറ്റെടുക്കാന്‍ പ്രേക്ഷകര്‍ക്ക് ഉത്സാഹമായി. ഈ ഉത്സാഹത്തെയും പ്രതീക്ഷകളെയും രഞ്ജിത് ശങ്കര്‍ എന്ന സംവിധായകനോ ജയസൂര്യ എന്ന നടനോ തെറ്റിച്ചില്ലെന്ന് മാത്രമല്ല, മലയാളത്തിലെ ആദ്യത്തെ ഒരു മോട്ടിവേഷണല്‍ ചിത്രം ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെയും ഒരു നല്ലകഥയിലൂടെയും പ്രേക്ഷകരിലേക്കെത്തിച്ചു. ജന്മനാ വിക്കുള്ള സുധി വാത്മീകത്തിന്റെ മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. വിക്കിന്റെ പേരില്‍ സ്‌കൂള്‍ കാലം മുതല്‍ കൂട്ടുക്കാരുടെയും നാട്ടുകാരുടെയും കളിയാക്കലുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വിധേയനായ സുധിക്ക് തന്റെ വിക്ക് മാറ്റണമെന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്. അതിനു വേണ്ടി പല വഴി തേടിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തുന്നില്ല. അതിനിടെയാണ് സുധിക്ക് ഒരു കല്യാണാലോചന വരുന്നത്. വിവാഹ ദിവസം വരെ നിശ്ചയിച്ച ആ കല്യാണാലോചന മുടങ്ങുന്നതോടെയാണ് സുധിയുടെ ജീവിതവും മാറുന്നത്. യാതൊരു ലക്ഷ്യവുമില്ലാതിരുന്ന അയാള്‍ കുറവുകള്‍ തിരിച്ചറിഞ്ഞ് വിജയത്തിലേക്ക് നടന്നുകയറുന്നതാണ് പിന്നീട് കാണുന്നത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കഥാപാത്രമായി ഡയസൂര്യ തകര്‍ത്തഭിനയിക്കുകയായിരുന്നു. അതോടൊപ്പം തന്നെ മറ്റ് താരങ്ങളായ ടി ജി രവി, കെഎപിഎസി ലളിത, അജു വര്‍ഗീസ്, ഇര്‍ഷാദ്, സുനില്‍ സുഖദ, മുത്തുമണി, പുതുമുഖ നായിക ശിവദ എന്നിവരും മികവാര്‍ന്ന പ്രകടനം പുറത്തെടുത്തു. സംവിധാനം ചെയ്ത ഭൂരിഭാഗം ചിത്രങ്ങളും വിജയകരമാക്കിയ രഞ്ജിത് ശങ്കര്‍ ഇതോടെ മലയാളത്തിലെ മിമിമം ഗ്യാരണ്ടിയുള്ള സംവിധായകനിലേക്കുയര്‍ന്നിരിക്കുകയാണ്.

എന്നാല്‍ രാജമ്മ@ യാഹൂ നിരാശപ്പെടുത്തുകയാണെന്നാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ പലതും ഏല്‍ക്കാതെ പോകുന്നു. തിരിച്ചുവരവില്‍ മികച്ച പ്രകടനവുമായി മുന്നേറിയിരുന്ന ചാക്കോച്ചന് തുടര്‍ പരാജയങ്ങള്‍ തിരിച്ചടിയാകുമൊയെന്ന് കണ്ടറിയണം

SIMILAR ARTICLES

രാഗിണി എംഎംഎസ്; സണ്ണി ലിയോണിന്റെ റോളില്‍ രമ്യാ നമ്പീശന്‍!

0

പുലി മുരുകന് ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് 3.96 +

0

NO COMMENTS

Leave a Reply