ജോപ്പന്‍ അത്ഭുതം സൃഷ്ടിച്ചു; ടീസറിന് റെക്കോഡ് വേഗത്തില്‍ 1 മില്യണ്‍ വ്യൂസ്

ജോപ്പന്‍ അത്ഭുതം സൃഷ്ടിച്ചു; ടീസറിന് റെക്കോഡ് വേഗത്തില്‍ 1 മില്യണ്‍ വ്യൂസ്

0

ഒക്‌റ്റോബര്‍ 7ന് തിയറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രം തോപ്പില്‍ ജോപ്പന്റെ ടീസറിന് റെക്കോഡ്. യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം വ്യൂസ് സ്വന്തമാക്കിയ ഈ ടീസറില്‍ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനെന്ന കഥാപാത്രത്തെ കാണിക്കുന്നതിനു പകരം കഥാപാത്രത്തെ കുറിച്ചുള്ള വര്‍ണന മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം മദ്യത്തില്‍ അല്‍പ്പം മുങ്ങിയ കബഡി കളിക്കാരനായ ജോപ്പന്റെ കഥയാണ് പറയുന്നത്. മമ്തയും ആന്‍ഡ്രിയയുമാണ് നായികമാര്‍.

മമ്മൂട്ടിയുടെ ടീസറിലെ അസാന്നിധ്യം ചില ആരാധകര്‍ക്ക് ആദ്യം ഉള്‍ക്കൊള്ളാനായില്ലെങ്കിലും ടീസര്‍ പിന്നീട് കത്തിപ്പടരുന്നതാണ് കണ്ടത്. ആദ്യ ദിന കാഴ്ചയില്‍ കസബയ്ക്കും പുലിമുരുകനും പിന്നിലായ ടീസര്‍ രണ്ടാം ദിവസം ഫേസ്ബുക്കിലും യൂ ട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടി.
99-ാം മണിക്കൂറില്‍ 10 ലക്ഷം വ്യൂസ് മറികടന്ന കസബയുടെ റെക്കോഡാണ് 74-ാം മണിക്കൂറില്‍ ജോപ്പന്‍ മറികടന്നത്.

കസബയുടെ റെക്കോഡാണ് 74-ാം മണിക്കൂറില്‍ ജോപ്പന്‍ മറികടന്നത്.

SIMILAR ARTICLES

രാഗിണി എംഎംഎസ്; സണ്ണി ലിയോണിന്റെ റോളില്‍ രമ്യാ നമ്പീശന്‍!

0

പുലി മുരുകന് ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് 3.96 +

0

NO COMMENTS

Leave a Reply