അഭിജിത്താണ് താങ്ങായത്; അമലാ പോള്‍ ആദ്യമായി വിവാഹമോചനത്തില്‍ പ്രതികരിക്കുന്നു
സംവിധായകന്‍ എ എല്‍ വിജയുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്ന ശേഷം ഇതുവരെ അമലാ പോള്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. അമലയുടെ അമിത സിനിമാ മോഹം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന് വിജയുടെ അച്ഛനും വിശ്വാസവഞ്ചനയാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് വിജയും പറയുകയുണ്ടായി. അപ്പോഴും മൗനം തുടര്‍ന്ന അമല ഇപ്പോള്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് മനസ് തുറക്കുന്നു.
സഹോദരന്‍ അഭിജിത് പോള്‍ ആണ് വിവാഹമോജനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ താങ്ങും തണലുമായതെന്ന് അമല വ്യക്തമാക്കുന്നു. അഭിജിത്തുമായി ഏറ്റവും മികച്ച സാഹോദര്യം ആണെന്നും അവനില്ലാതെ ജീവിക്കാനാകില്ലെന്നും അമല പറഞ്ഞു. തന്റെ കരിയറാണ് വിവാഹ ബന്ധം അലോസരപ്പെടുത്തിയത് എന്ന അഭ്യൂഹങ്ങള്‍ക്കും താരം മറുപടി പറഞ്ഞു. ‘വിവാഹശേഷം എന്തിനാണ് നടികള്‍ അവരുടെ കരിയറില്‍ നിന്ന് പുറകോട്ട് പോകുന്നത്. അങ്ങനെ ഒന്നില്ല. അത് ഒരാളുടെ കഴിവാണ്’ അമല പറയുന്നു.
‘യഥാര്‍ത്ഥ സന്തോഷം പുറത്തുനിന്നല്ല ഉള്ളില്‍ നിന്നാണ് ലഭിക്കുന്നത്. അത് സ്വയം കണ്ടെത്തണം. ഒരുദിവസം തുടങ്ങുന്നതിന് മുമ്പേ സ്വയം ഒരു ആത്മപരിശോധന ഞാന്‍ നടത്താറുണ്ട്. പിന്നെ നടക്കാന്‍ ഒരുപാട് ഇഷ്ടമാണ്. മാത്രമല്ല ഇഷ ഫൗണ്ടേഷനില്‍ നിന്നും അഭ്യസിച്ച കുറച്ച് ക്രിയകളും ഇപ്പോള്‍ പരിശീലിക്കുന്നുണ്ട്. അതെന്റെ ശരീരത്തെയും മനസിനെയും ചെറുപ്പമാക്കുന്നു.’ മികച്ച കഥാപാത്രങ്ങള്‍ ചെയ്യുക മാത്രമാണ് മനസിലുള്ളതെന്നും ഇനിയുള്ള തന്റെ നീക്കങ്ങളും അപ്രതീക്ഷമായിരിക്കുമെന്നും അമല പറയുന്നു.
SIMILAR ARTICLES
രാഗിണി എംഎംഎസ്; സണ്ണി ലിയോണിന്റെ റോളില്‍ രമ്യാ നമ്പീശന്‍!
