വിനായകന്റെ പ്രസംഗം വൈറലാകുന്നു; ഗംഗന്റെ ശവം പോയ വഴി ഇടുങ്ങിയതെങ്ങനെ?

വിനായകന്റെ പ്രസംഗം വൈറലാകുന്നു; ഗംഗന്റെ ശവം പോയ വഴി ഇടുങ്ങിയതെങ്ങനെ?

0
വിനായകന്‍ ഏറെക്കാലമായി മലയാള സിനിമയിലുണ്ട്. എങ്കിലും രാജീവി രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ നായക തുല്യ വേഷത്തിലൂടെയാണ് വിനായകന്‍ തന്റെ അഭിനയത്തിന്റെ ക്ലാസ് വെളിവാക്കിയത്. എങ്കിലും ചിത്രവുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലും മറ്റും വളരെ ചുരുക്കമായി മാത്രമേ വിനായകന്‍ എത്തിയുള്ളു. യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെ വിനായകന്‍ ജനിച്ചുവളര്‍ന്ന മണ്ണാണ് കമ്മട്ടിപ്പാടം. അതുകൊണ്ട് തന്നെ ഗംഗന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വിനായകന് സവിശേഷമായും സാധ്യമാകുമായിരുന്നു. തൃപ്പൂണിത്തുറ സംഘം സാംസ്‌കാരിക വേദി കമ്മട്ടിപ്പാടത്തെ അധികരിച്ച് സംഘടിപ്പിച്ച ‘ബഹിഷ്‌കൃതരുടെ ചരിത്രവും ഭൂമിശാസ്ത്രവും’ എന്ന പങ്കെടുത്ത് സംസാരിച്ച വിനായകന്റെ വാക്കുകള്‍ ഫേസ്ബുക്കില്‍ വൈറലാകുകയാണ്.
‘ ഞാന്‍ കമ്മട്ടിപ്പാടത്ത് ജനിച്ചുവളര്‍ന്ന ആളാണ്, ആരാണ് ഗംഗയുടെ ശവശരീരം കൊണ്ടുപോയ വഴി ഇത്രയും ഇടുങ്ങിയതാക്കിയതെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല. അത് എല്ലാവരും ചിന്തിക്കണം. ഗംഗനും ബാലനുമൊക്കെ മണ്ടന്‍മാരാണ്. അവരെ ചിലര്‍ ഉപയോഗിക്കുന്നു. അങ്ങനെ മണ്ടന്‍മാരാകാതിരിക്കുന്നതിലാണ് കാര്യം. സാധാരണ പൊതുപരിപാടികളില്‍ പങ്കെടുക്കാത്ത ഞാന്‍ ഗംഗയുടെ ശവം കൊണ്ടുപോയ വഴി എങ്ങനെ ഇടുങ്ങിയെന്ന ചോദ്യം ചോദിക്കാന്‍ മാത്രമാണ് ഇവിടെയെത്തിയത്’  വിനായകന്‍ പറയുന്നു.

സമൂഹത്തില്‍ ക്രൂരത നടത്തുന്നവര്‍ ക്രൂരതയുടെ ഇരകളെ തന്നെ ഉപയോഗിക്കുന്നതാണ് കമ്മട്ടിപ്പാടം വരച്ചു കാണിക്കുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത സിപിഎം പിബി അംഗം എംഎ ബേബി പറഞ്ഞു.

NO COMMENTS

Leave a Reply