ദുല്‍ഖര്‍ വീണ്ടും ഗായകനാകുന്നു
ദുല്‍ഖര്‍ സല്‍മാന്‍ നടനെന്ന രീതിയില്‍ മാത്രമല്ല ഗായകനെന്ന നിലയിലും ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ് ദുല്‍ഖറിലെ ഗായകനെ വളര്‍ത്തിയെടുത്തത്. ആദ്യം എബിസിഡി ക്കായി ജോണി മോനേ പാടിയാണ് ദുല്‍ഖര്‍ തുടങ്ങിയത്. പിന്നീട് ഗോപി സുന്ദറിന്റെ തന്നെ സംഗീതത്തില്‍ മംഗ്ലീഷിലെ പ്രൊമോ സോംഗും ചാര്‍ലിയിലെ ചുന്ദരിപ്പെണ്ണും ദുല്‍ഖര്‍ പാടി.
നയന്‍സിനോട് മമ്മൂട്ടിക്ക് നീരസമെന്ത്? ഷേക്ക് ഹാന്‍ഡ് നിഷേധിച്ച് കൈകൂപ്പി താരം
ഇപ്പോള്‍ വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുകയാണെന്നാണ് സൂചന. അമല്‍ നീരദ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ കോട്ടയം അച്ചായനായി എത്തുന്ന ചിത്രത്തിലാകും ദുല്‍ഖറിന്റെ പാട്ടുണ്ടാകുക. ദുല്‍ഖറും അമല്‍ നീരദും ഗോപിസുന്ദറുമായി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ദുല്‍ഖറിന്റെ പാട്ട് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമായത്. ഇപ്പോള്‍ യുഎസില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
പിണറായി വിജയന് മോഹന്‍ലാലിന്റെ തുറന്നകത്ത്