നയന്‍സിനോട് മമ്മൂട്ടിക്ക് നീരസമെന്ത്? ഷേക്ക് ഹാന്‍ഡ് നിഷേധിച്ച് കൈകൂപ്പി താരം

നയന്‍സിനോട് മമ്മൂട്ടിക്ക് നീരസമെന്ത്? ഷേക്ക് ഹാന്‍ഡ് നിഷേധിച്ച് കൈകൂപ്പി താരം

0
നാലു ചിത്രങ്ങളില്‍ മമ്മൂട്ടിയും നയന്‍താരയും ജോഡികളായി എത്തിയിട്ടുണ്ട്. ഇതില്‍ തസ്‌കര വീരന്‍ ഒഴികെയുള്ള ചിത്രങ്ങളെല്ലാം വിജയം നേടിയിട്ടുമുണ്ട്. പുതിയ കാലഘട്ടത്തില്‍ മമ്മൂട്ടിക്ക് ഏറ്റവും യോജിച്ച നായിക നയന്‍സ് ആണെന്നാണ് എ കെ സാജനെ പോലുള്ള സംവിധായകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഫിലിംഫെയര്‍ അവാര്‍ഡിനിടെ ഉണ്ടായ ഒരു സംഭവം ഇരുവര്‍ക്കുമിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ചിലര്‍ക്കെങ്കിലും സംശയമുണര്‍ത്തിയിരിക്കുകയാണ്.
മമ്മൂട്ടിയെ കണ്ടതും ഒരു ഷേക്ക് ഹാന്റിനായി നയന്‍താര കൈ നീട്ടി. എന്നാല്‍ കാണാത്തപോലെ ഇരുന്ന മമ്മൂട്ടി പിന്നീട് കൈ കൂപ്പി. അപ്പോഴും മുഖത്ത് ഒരു ഗൗരവ ഭാവമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നയന്‍സ് ഷേക്ക് ഹാന്‍ഡിനായി അവിടെ തന്നെ നിന്നു.  പിന്നെ ചെറിയ ചിരിയോടെ മമ്മൂട്ടി കൈ കൊടുത്തു. മമ്മൂട്ടി എന്ന വ്യക്തിയെ അറിയാവുന്നതിനാലാണ് നയന്‍സ് മമ്മൂട്ടിയുടെ ഷേക്ക് ഹാന്റിന് വേണ്ടി കാത്തുനിന്നതെന്നാണ് ആരാധകരുടെ ഭാഷ്യം. എന്നാല്‍ കൈകൊടുത്തപ്പോഴും മമ്മുക്കയുടെ മുഖം അത്ര അയഞ്ഞിരുന്നില്ല.

NO COMMENTS

Leave a Reply