മമ്മുക്കയ്ക്ക് ദുല്‍ഖറിന്റെ അനിയനായും അഭിനയിക്കാം; തനിക്ക് അസൂയാണെന്ന് കമല്‍

മമ്മുക്കയ്ക്ക് ദുല്‍ഖറിന്റെ അനിയനായും അഭിനയിക്കാം; തനിക്ക് അസൂയാണെന്ന് കമല്‍

0

മലയാളത്തില്‍ നടന്‍മാര്‍ക്കിടയില്‍ ഗ്ലാമര്‍ എന്ന പദം ആദ്യമായി അവതരിപ്പിച്ചത് മമ്മൂട്ടിയാണെന്ന് ആര്‍ക്കും സംശയമുണ്ടാകില്ല. പ്രായം വര്‍ധിക്കുമ്പോഴും തന്റെ സൗന്ദര്യവും യൗവനവും കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ മെഗാസ്റ്റാറിനാകുന്നു. ഇതിനെപ്പറ്റി അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ കമല്‍ പറഞ്ഞതിങ്ങനെയാണ്.

റെക്കോഡ്! മലയാളത്തിലെ ആദ്യ മില്യണ്‍ ടീസര്‍ പുലിമുരുകന്

“ചെറുപ്പക്കാരനായി മമ്മുക്കയെ ധാരാളം സിനിമകളില്‍ നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. മമ്മുക്ക ദുല്‍ക്കറിന്റെ അനുജനായി ഒരു സിനിമയില്‍ അഭിനയിച്ചാല്‍പോലും എനിക്ക് സന്തോഷമേയുള്ളുവെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മമ്മുക്ക ചിരിച്ചു. ഒന്നും മനസ്സിനുള്ളില്‍വെച്ച് പെരുമാറുന്ന ആളല്ല മമ്മുക്ക. എന്തായാലും മമ്മുക്കയുടെ യൗവ്വനം കണ്ടിട്ട് അസൂയ മൂത്തുനില്‍ക്കുന്ന ഒരാളാണ് ഞാന്‍. എന്റെ തലമുടി മുഴുവന്‍ നരച്ചിരിക്കുന്നു. മമ്മുക്കയെ ഇപ്പോഴും സുമുഖനായി, സുന്ദരനായി മാത്രമേ സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നുള്ളു. മമ്മുക്ക എന്നോട് പലപ്പോഴും ചോദിച്ചിട്ടുണ്ട്. തനിക്ക് ഈ മുടിയൊക്കെ ഒന്ന് ഡൈചെയ്ത് നടന്നുകൂടെ? എന്തിനാണ് പ്രായമായ രീതിയില്‍ നടക്കുന്നത്, ചെറുപ്പക്കാരനായി നടന്നുകൂടെ എന്നൊക്കെ. ഞാനപ്പോള്‍ തമാശയായി ഒരു മറുപടി പറഞ്ഞു. ഞാന്‍ മമ്മുക്കയെ പണ്ടുമുതലെ മമ്മുക്ക എന്ന് വിളിച്ച് ശീലിച്ചുപോയി. അതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മമ്മൂട്ടീന്ന് വിളിക്കാം. പക്ഷേ, മമ്മുക്കയെന്ന് പണ്ടേ വിളിച്ചുപോയി. അത് കേട്ടപ്പോഴും മമ്മുക്ക ഭയങ്കരമായി ചിരിക്കുകയായിരുന്നു. കാരണം എന്റെ തലമുടി നരച്ചിരിക്കുകയും മമ്മുക്ക ചെറുപ്പക്കാരനായിട്ടിരിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഈ വിളി അരോചകമായി വരാമല്ലോയെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. പക്ഷേ, ആ കമന്റ് മമ്മുക്ക ആസ്വദിച്ചു. എന്തായാലും മമ്മുക്കയെപ്പോലെ സുന്ദരനാകാനും ചെറുപ്പക്കാരനാകാനും എനിക്കൊന്നും കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ അസൂയയുണ്ട്. അസൂയ മാത്രമല്ല ഉള്ളത്, അസൂയയ്‌ക്കൊപ്പം ആരാധനയും കൂടിയുണ്ട്. സിനിമയില്‍ വന്നകാലം മുതല്‍ ഇതുവരെ അതേ പൊസിഷനില്‍തന്നെ നിന്നുകൊണ്ട്, സ്റ്റാറ്റസ് മെയിന്റയിന്‍ ചെയ്തുകൊണ്ട്, യൗവ്വനം കാത്തുസൂക്ഷിച്ച് സിനിമയില്‍ അഭിനയിക്കുന്ന ഒരു നടന്‍ മമ്മൂട്ടി അല്ലാതെ വേറൊരാളും ലോകസിനിമയില്‍ തന്നെയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല” കമല്‍ പറയുന്നു.

കനാല്‍ നികത്തി, ഭീഷണിപ്പെടുത്തി; മാധവനെതിരേ കര്‍ഷകരുടെ പരാതി

SIMILAR ARTICLES

അഞ്ജലിയും ജയും വീണ്ടും പ്രണയത്തില്‍?

0

NO COMMENTS

Leave a Reply