കനാല്‍ നികത്തി, ഭീഷണിപ്പെടുത്തി; മാധവനെതിരേ കര്‍ഷകരുടെ പരാതി
ആരാധകര്‍ ഏറെ സ്‌നേഹത്തോടെ മാഡി എന്ന് വിളിക്കുന്ന മാധവനെകുറിച്ച് അത്ര ശുഭകരമായ വാര്‍ത്തകളല്ല ഇപ്പോള്‍ കേള്‍ക്കുന്നത്. കൊടൈക്കനാലിലെ ബാലസമുദ്രത്തിനടുത്ത് മാധവന്‍ വാങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്. ഈ സ്ഥലത്തിനുള്ളിലൂടെ പോകുന്ന കനാല്‍ നടന്‍ നികത്തിയെന്നാണ് കര്‍ഷകരുടെ പരാതി.
റെക്കോഡ്! മലയാളത്തിലെ ആദ്യ മില്യണ്‍ ടീസര്‍ പുലിമുരുകന്
നെയ്കക്കരപ്പടി പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് നല്‍കിയ പരാതിക്ക് ഫലമുണ്ടായില്ല. പക്ഷേ, പരാതി നല്‍കിയവര്‍ക്കെതിരേ ഭീഷണിയുമായി ചിലര്‍ രംഗത്തെത്തി. ഇതോടെ നാട്ടുകാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തില്‍ കോടതി മാധവന് നോട്ടീസ് അയച്ചിട്ടുണ്ട്.
കസബയുടെ പോസ്റ്റര്‍ വീണ്ടും; കലക്കന്‍ സ്‌റ്റൈലില്‍ മമ്മൂട്ടി