സുന്ദര്‍ സി യുടെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ സൂര്യക്കു പകരം വിജയ്?

സുന്ദര്‍ സി യുടെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ സൂര്യക്കു പകരം വിജയ്?

0

സുന്ദര്‍ സി ഒരു കാലത്ത് തമിഴിലെ ഏറ്റവും മൂല്യമുള്ള സംവിധായകനായിരുന്നു. ചിന്നത്തമ്പി പോലെ കേരളത്തിലും വന്‍ വിജയം നേടിയ ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. പിന്നീട് നടനായും സുന്ദര്‍ സി എത്തി. ഇപ്പോള്‍ ബാഹുബലിക്കും 2.0 ക്കും അധികം ബ്രഹ്മാണ്ഡമായ ഒരു ചിത്രം ഒരുക്കാനാണ് സുന്ദര്‍ സി പദ്ധതിയിടുന്നത്.

കരിക്കിന്‍ മധുരമുള്ള പാട്ടുകള്‍ കേള്‍ക്കാം

250 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൂര്യ നായകനായെത്തുമെന്നും മോഹന്‍ലാല്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമെല്ലാം വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നം കാരണം സൂര്യ ചിത്രത്തില്‍ നിന്നു പിന്‍മാറി എന്നാണ് ഇപ്പോള്‍ അറിയുന്നത്. പാ രഞ്ജിത്തിന്റെ ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നതിനാല്‍ ഇതിനു ശേഷം മാത്രമേ സുന്ദര്‍ സി ചിത്രം പരിഗണിക്കാനാകൂവെന്നായിരുന്നു സൂര്യയുടെ നിലപാട്. ഇതേ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ ഇളയ ദളപതി വിജയിനെ സമീപിച്ചതായാണ് അറിയുന്നത്. എന്നാല്‍ കഥ കേട്ട വിജയ് ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം ഇതുവരെ ഉറപ്പിച്ചിട്ടില്ല.

ഷാജഹാനും പരീക്കുട്ടിയും- ട്രെയ്‌ലര്‍ കാണാം

NO COMMENTS

Leave a Reply