മുഖങ്ങളിലൂടെ കഥപറഞ്ഞ് കമ്മട്ടിപ്പാടം

മുഖങ്ങളിലൂടെ കഥപറഞ്ഞ് കമ്മട്ടിപ്പാടം

0

വൈശാഖ്

കമ്മട്ടിപ്പാടത്തെ ഒരാളായി മാത്രമേ നിങ്ങള്‍ കമ്മട്ടിപ്പാടം സിനിമ കാണുകയുള്ളൂ. എറണാകുളത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഇന്ന് നിലനില്‍ക്കുന്ന പ്രദേശമാണ് കമ്മട്ടിപ്പാടം. കാലത്തിന്റെ കുത്തൊഴുക്കില്‍ കമ്മട്ടിപ്പാടത്തിനു വന്ന മാറ്റവും അവിടെ ജീവിച്ചിരുന്ന മനുഷ്യരുടെ കഥയുമാണ് സംവിധായകന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജിവ് രവി നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ കഥയേക്കാള്‍ കാഴ്ച്ചകള്‍ക്ക് പ്രധാന്യം നല്‍കിയാണ് കമ്മട്ടിപ്പാടം ഒരുക്കിയിരിക്കുന്നത്.

ചിത്രം തുടങ്ങുമ്പോള്‍ വയറ്റില്‍ കുത്തേറ്റ കൃഷ്ണന്റെ പാതി മനസിലെ ഓര്‍മകളാണ് കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. തന്റെ കളിക്കൂട്ടുകാരനായ ഗംഗയുടെ തിരോധാനത്തെ കുറിച്ച് അറിയാനാണ് മുംബൈയില്‍ നിന്ന് കൃഷ്ണന്‍ നാട്ടിലേക്കെത്തുത്. കമ്മട്ടിപ്പാടത്തിന്റെ കുട്ടിക്കൂട്ടത്തില്‍ നിന്നു തുടങ്ങി കൗമാരത്തിലെയും യൗവനത്തിലെയും പ്രവര്‍ത്തികളിലേക്ക് സിനിമ കടക്കുന്നു. ഓരോ കാലഘട്ടത്തിലെയും കാഴ്ചകള്‍ വിശ്വസനീയമാകും വിധം തന്നെ ചിത്രീകരിക്കാന്‍ സംവിധായകനു കഴിഞ്ഞു എന്നത് തെന്നയാണ് കമ്മട്ടിപ്പാടത്തിന്റെ വിജയം. കഥയില്‍ പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാനില്ല. പക്ഷേ കാഴ്ചകളിലെ വ്യത്യസ്തത കമ്മട്ടിപ്പാടത്തിന്റെ പ്രത്യേകതയാണ്. രാജീവ് രവിയുടെ മുന്‍ചിത്രങ്ങളായ അന്നയും റസൂലും , സ്റ്റീവ് ലോപസും ഏറക്കുറെ പൂര്‍ണമായും റിയലിസ്റ്റിക് തലത്തില്‍ ചിത്രീകരിച്ചതാണെങ്കില്‍ കമ്മട്ടിപ്പാടത്തിന്റെ പ്ലാറ്റ്‌ഫോം അതില്‍ നിന്ന് അല്‍പ്പം മാറ്റമുള്ളതാണ്. സിനിമാറ്റിക് ചേരുവകള്‍ ചിത്രത്തിലുണ്ട്. ആദ്യ പകുതി വരെ ചിത്രം എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുതിനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്.

ജനതാ ഗാരേജ്, മോഹൻലാലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കാണാം

കഥാപാത്രങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുത്. വിനായകന്റെ കഥാപാത്രമായ ഗംഗയും കൃഷ്ണനൊപ്പം തന്നെ പ്രാധാന്യം കൈവരുന്നുണ്ട്. കൃഷ്ണന്റെ അന്വേഷണം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതുപോലെ തെന്നയാണ് ചെന്നു നില്‍ക്കുത്. തന്റെ സാമൂഹിക കാഴ്ചപ്പാടാണ് അവസാനരംഗങ്ങളില്‍ സംവിധായകന്‍ അവതരിപ്പിച്ചത്. പുറംതള്ളപ്പെടുന്നവരുടെ അധ്വാനത്തില്‍ ധനികരുടെ നഗരം വികസിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍. കമ്മട്ട’ിപ്പാടത്തെ പിള്ളേര്‍ തെരുവ്പട്ടികളാ പക്ഷേ അവര്‍ തമ്മില്‍ കടിപിടി കൂടില്ല എന്ന് കൃഷണന്റെ കഥാപാത്രം പറയുതിലൂടെ ഇല്ലായ്മയിലെ സൗഹൃദത്തിന്റെ തീവ്രതയും സംവിധായകന്‍ വരച്ചുകാട്ടുന്നു.

മുത്തച്ഛനെ പഠിപ്പിക്കരുതെന്ന് മമ്മൂട്ടിയോട് ബാലുമഹേന്ദ്ര

ചിത്രത്തിന്റെ കാസ്റ്റിങ് ഏറ്റവും മികച്ചതാണ്. കൃഷ്ണനായി ദുല്‍ഖറും ഗംഗയായി വിനായകനും ബാലന്‍ ചേട്ടനായി മണികണ്ഠന്‍ സി ആചാരിയും തകര്‍ത്തഭിനയിച്ചു. സൗബിന്‍, ഷോ റോമി, അനില്‍ നെടുമങ്ങാട് എിങ്ങനെ ചിത്രത്തിലെ അഭിനേതാക്കളെല്ലാം നമുക്ക് മുന്നില്‍ ജീവിക്കുകയായിരുന്നു. വിനായകന്റെയും മണികണ്ഠന്‍ സി ആചാരിയും തിയറ്ററുകളില്‍ കൈയടി നേടി. അവര്‍ രണ്ടു പേരുടെയും കഥാപാത്രങ്ങള്‍ കൊച്ചിക്ക് പരിചിതമായത് തെന്നയാണ്. കമ്മ’ിപ്പാടത്തെ ചതുപ്പിലാണ് കൊച്ചി വളരുന്നത്. അതുകൊണ്ടു തന്നെ ഗംഗയെയും ബാലന്‍ ചേട്ടനെയും മറക്കാന്‍ സാധിക്കില്ലല്ലോ.

ചുരുണ്ട മുടിയഴിച്ച് ക്രേസി സണ്ണി ലിയോണ്‍; താരം പോസ്റ്റ് ചെയ്ത വിഡിയോ കാണാം

SIMILAR ARTICLES

പുലി മുരുകന് ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് 3.96 +

0

NO COMMENTS

Leave a Reply