മമ്മുക്കയുടെ നടത്തം തന്നെ നിങ്ങളെ കൈയടിപ്പിക്കും- രാഹുല്‍രാജ്
നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ പെരുന്നാള്‍ റിലീസായി ജൂലൈ ഏഴിന് തിയറ്ററുകളിലെത്തുകയാണ്. രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററായി മമ്മുക്ക എത്തുന്നത് ആഘോഷമാക്കാന്‍ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു.
വരലക്ഷ്മി ശരത്ത് കുമാറും നേഹ സെക്‌സാനയും നായികമാരായെത്തുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് രാഹുല്‍ രാജാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ അദ്ദേഹം പങ്കുവെച്ചു.
അപ്പോള്‍ എന്താണ് ശരിക്കും മാധുരിയുടെ സൗന്ദര്യ രഹസ്യം
ഒരു മാസ് മസാല ചിത്രം തന്നെയാണ് കസബ എന്നാണ് രാഹുല്‍ പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഒരു പ്രത്യേക സ്‌റ്റൈല്‍ നടത്തമുണ്ട്. ആ നടത്തം വരുന്ന രംഗത്ത് ആരാധകര്‍ എഴുന്നേറ്റ് നിന്ന് കൈയടിയ്ക്കും എന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നാണ് രാഹുല്‍ രാജ് പറയുന്നത്. മനോഹരമായി ചിത്രീകരിച്ച ഒരു ഐറ്റം ഗാനം ചിത്രത്തിലുണ്ട്. ക്ലാസിക് ടച്ചുള്ള ഈ ത്രില്ലര്‍ ചിത്രം മലയാളത്തിലെ വേറിട്ട അനുഭവമായിരിക്കുമെന്നും രാഹുല്‍രാജ് പറയുന്നു. ചിത്രത്തിന്റെ വന്‍ വിജയത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് വിശ്വാസമുണ്ട്. ചിത്രം മുപ്പതു കോടിയിലേറെ കളക്ഷന്‍ നേടുമെന്ന വിശ്വാസമാണ് ഇവര്‍ക്കുള്ളത്.
ദുല്‍ഖര്‍ സല്‍മാന്റെ ബൈക്ക് ക്രേസ് ഉറപ്പിക്കുന്ന ഫോട്ടോകള്‍ കാണാം