Tags Posts tagged with "madhupal"

madhupal

0

പൃഥ്വിരാജിനെ നായകനാക്കി ഒരുങ്ങുന്ന ആര്‍എസ് വിമല്‍ ചിത്രം കര്‍ണന്‍ തിരക്കഥ പൂര്‍ത്തിയാക്കി ചിത്രീകരണത്തിലേക്ക് നീങ്ങുകയാണ്. മഹാഭാരത്തിലെ കര്‍ണ കഥയെ ആസ്പദമാക്കുന്ന ചിത്രം പ്രഖ്യാപിച്ചയുടനെയാണ് നിര്‍മാതാവും തിരക്കഥാകൃത്തുമായ ശ്രീകുമാര്‍ താന്‍ വര്‍ഷങ്ങളായി ഇതേ പ്രമേയത്തിന്റെ പുറകെയാണെന്നും മമ്മൂട്ടി തന്റെ ചിത്രത്തില്‍ നായകനാകുമെന്നും പ്രഖ്യാപിച്ചത്. 17 വര്‍ഷത്തോളം കര്‍ണന്റെ കഥ സിനിമയാക്കുന്നതിന് ശ്രീകുമാര്‍ ശ്രമിച്ചിട്ടുണ്ട്. മധുപാലാണ് ഈ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. ഉടന്‍ തന്നെ ഈ ചിത്രത്തിന്റെയും പ്രഖ്യാപനമുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് മെഗാസ്റ്റാറിന്റെ കര്‍ണനെ കുറിച്ച് വാര്‍ത്തകളൊന്നുമില്ലാതായി.

600 കിലോ ചോക്ലേറ്റില്‍ നിര്‍മിച്ച കബാലി രജനീകാന്ത്

മധുപാല്‍ മറ്റൊരു ചിത്രത്തിന്റെ ജോലികളിലേക്ക് കടന്നതോടെ കര്‍ണന്‍ അനിശ്ചിതമായി മാറ്റിവെച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ മധുപാല്‍ തന്നെ ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. 2017ല്‍ മമ്മൂട്ടിയുടെ കര്‍ണന്‍ തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മധുപാല്‍ പറയുന്നു. വളരേപെട്ടെന്ന് എടുത്തു ചാടി ചെയ്യേണ്ട സിനിമയല്ലിത്. ഏറെ പഠനത്തിനും ആസൂത്രണത്തിനും ശേഷമാണ് ചിത്രീകരണത്തിലേക്ക് നീങ്ങേണ്ടത്. ഇപ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മധുപാല്‍ അറിയിച്ചു.

മലേഷ്യയിലെ പ്രണയകഥയുമായി അനൂപ് മേനോന്‍

0
വളരെ കൗതുകത്തോടെയാണ് മലയാള സിനിമാ പ്രേമികള്‍ അല്‍പ്പ ദിവസങ്ങള്‍ക്കു മുമ്പ് ആ വാര്‍ത്ത കേട്ടത്. മലയാളത്തിന്റെ യുവസൂപ്പര്‍ താരം പൃഥ്വിരാജും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒരേ കഥാപാത്രമായി രണ്ട് വ്യത്യസ്ത ചിത്രങ്ങളില്‍ എത്തുന്നു എന്നതായിരുന്നു അത്. മുമ്പ് പലപ്പോഴായി പലരും കര്‍ണന്‍ എന്ന ഇതിഹാസ കഥാപാത്രത്തെ സ്‌ക്രീനില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും അതൊന്നും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല. ഏറെക്കാലത്തിനു ശേഷം ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി കര്‍ണനെത്തുമെന്നാണ്‌ല ആദ്യം പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ അതിനു പിന്നാലെ നിര്‍മാതാവും തിരക്കഥാകൃത്തുമായ കെ ശ്രീകുമാര്‍ താന്‍ 17 വര്‍ഷമായി ശ്രമിക്കുന്ന കര്‍ണന്റെ ജീവിതം ആസ്പദമാക്കിയ ചിത്രം ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് അറിയിച്ച് രംഗത്തെത്തി. മധുപാല്‍ നായകനാകുന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും നായകനെന്നും അറിയിച്ചു. എന്നാല്‍ വിമലിന്റെ കര്‍ണന്‍ തിരക്കഥ പൂര്‍ത്തിയാക്കി ഷൂട്ടിംഗിലേക്ക് നീങ്ങുമ്പോഴും മധുപാലിന്റെ കര്‍ണന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം മമ്മൂട്ടിയുടെ കര്‍ണന്‍ ഉടനുണ്ടാകില്ല എന്നാണറിയുന്നത്.

ഇടിയില്‍ ശിവദയുടെയും ഇടിയുണ്ട്

വ്യാജ പ്രചാരണത്തിനെതിരേ പൃഥ്വിരാജും നീരജും

ചിത്രത്തിന്റെ ഷൂട്ടിംഗിന് നൂറ് ദിവസമെങ്കിലും വേണ്ടിവരുമെന്നതാണേ്രത ചിത്രവുമായി സഹകരിക്കാന്‍ മമ്മൂട്ടിക്കുള്ള പ്രധാന തടനം. ഇപ്പോള്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ തിരക്കുകള്‍ കാരംണം ഇത്രയും ദിവസം ഒരുമിച്ച് നല്‍കാന്‍ മെഗാസ്റ്റാറിന് കഴിയില്ല. അതിനാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍മാറിയ ശേഷം മാത്രമേ ഇനി സിനിമയുടെ ഭാവിയെക്കുറിച്ച് ഉറപ്പിക്കാനാകൂ. എന്തായാലും വരുന്ന വര്‍ഷം ചിത്രം തിയറ്ററില്‍ എത്തിക്കാന്‍ സാധിക്കില്ലായെന്നു തന്നെയാണേ്രത മധുപാല്‍ കണക്കു കൂട്ടുന്നത്. അതിനിടെ ബിജു മേനോനെയും ജയസൂര്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മറ്റൊരു ചിത്രത്തിന്റെ തിരക്കുകളിലേക്ക് മധുപാല്‍ നീങ്ങുകയാണ്.

കര്‍ണന്‍റെ പ്രായം, മമ്മൂട്ടി ഫാന്‍സിന്‍റെ മറുപടി ഇങ്ങനെ

    0

    ദുര്യോധനനും യുധിഷ്ടിരനും ശേഷം കര്‍ണനായി മമ്മൂക്ക..! കഥാപാത്രത്തിന്‍റെ പേര് ദേവ എന്നായിരുന്നുവെങ്കിലും മണിരത്‌നത്തിന്‍റെ ക്ലാസിക്കായ ദളപതിയില്‍ മമ്മൂക്കയുടെ കഥാപാത്രം ദുര്യോധനനു സമാനമായിരുന്നു. അന്ന് കര്‍ണന് സമാനമായ വേഷം ചെയ്തത് തലൈവരും, അര്‍ജുനന്‍ ആയതു അരവിന്ദ് സാമിയുമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത വല്യേട്ടന്‍ സിനിമയിലെ അറക്കല്‍ മാധവനുണ്ണി യുധിഷ്ഠിരനു സമാനമായ വേഷമായിരുന്നു. സിനിമയിലെ ഒരു രംഗത്തില്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന അനിയന്‍ കഥാപാത്രത്തെ ഭീമ സേനന്‍ എന്ന് കാര്യസ്ഥന്‍ വിശേഷിപ്പിക്കുന്നതും കാണാം.

    ഇപ്പോളിതാ മഹാഭാരതത്തിലെ സാക്ഷാല്‍ കര്‍ണനായി മമ്മൂക്ക അഭിനയിക്കുന്നു എന്നറിയുന്നു. അതിനെ അനുകൂലിച്ചും പരിഹസിച്ചും ഒരുപാട് പോസ്റ്റുകള്‍ കാണുന്നുമുണ്ട്. മുന്‍വിധിയോടെ അതിനെ സമീപിക്കുന്നതിനോട് യോജിപ്പില്ല. പാണ്ഡവരില്‍ മൂത്തവനായ യുധിഷ്ഠിരനേക്കാള്‍ 16 വയസ് അധികമുള്ള ആളാണ് കര്‍ണന്‍ എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. മഹാഭാരതം പോലത്തെ ഹിന്ദി സീരിയലുകള്‍ കണ്ടു കര്‍ണന് അര്‍ജുനന്‍റെ തുല്യപ്രായം ആണെന്നുള്ള തെറ്റിദ്ധാരണയായിരിക്കാം പലരും ഈ വിഷയത്തില്‍ പ്രകടിപ്പിക്കുന്ന പരിഹാസങ്ങള്‍ക്കു കാരണം. കുരുക്ഷേത്ര യുദ്ധം നടക്കുമ്പോള്‍ യുധിഷ്ഠിരന്റെ പ്രായം 91 ആണെന്ന് ചില രേഖകളില്‍ കാണാം. അങ്ങനെ വരുമ്പോള്‍ കര്‍ണന് 107 വയസാകും യുദ്ധ സമയത്തെ പ്രായം. അപ്പൊ പിന്നെ പ്രായത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ ഒക്കെ അനാവശ്യമാണ് എന്നെ പറയാന്‍ കഴിയൂ…പിന്നെയൊന്ന് മമ്മൂക്കയുടെ ശാരീരിക ഘടന ഒരു യോദ്ധാവിനു ചേരുമോ എന്നതാണ്. കര്‍ണന്‍ ഒരിക്കലും ഒരു മല്ലയുദ്ധക്കാരന്‍ ആയിരുന്നില്ല. അദ്ദേഹം അമ്പെയ്ത്തില്‍ കേമനായിരുന്നു എന്നാണ് പറയുന്നത്. അപ്പോള്‍ സിക്‌സ്പാക്ക് മസില്‍ ഉണ്ടായാലേ കര്‍ണന്‍ ആകാന്‍ കഴിയൂ എന്ന് പറയുന്നതിലും കാര്യമില്ല.
    കര്‍ണന്‍ എന്ന യോദ്ധാവിന്‍റെ കഥ മാത്രമായിരിക്കില്ല വരാന്‍ പോകുന്ന സിനിമ. സ്വന്തം മാതാവിനെ അമ്മയെന്ന് വിളിക്കാന്‍ കഴിയാതെ പോയ ഒരു പുത്രന്‍റെ കഥയുണ്ടാകും അതില്‍, സ്വന്തം സഹോദരങ്ങളെ ശത്രുക്കളായി കണ്ടു യുദ്ധം ചെയ്യേണ്ടി വരുന്ന ഒരു സഹോദരന്‍റെ കഥയുണ്ടാകും. എല്ലാം തികഞ്ഞവന്‍ ആയിട്ടും ഒന്നുമാകാന്‍ കഴിയാതെ പോയ ഒരു മനുഷ്യന്‍റെ കഥയുണ്ടാകും അതില്‍.ഇനിയിപ്പോ ഈ കര്‍ണന്‍ തന്നെയാണോ ആ കര്‍ണന്‍ എന്നും പറയാന്‍ കഴിയില്ല…പഴശ്ശി കറുത്ത്, ഉയരം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു പക്ഷേ, ഇന്ന് പഴശിരാജ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടെ മനസ്സിലും ആദ്യം വരുന്നത് മമ്മൂക്കയുടെ മുഖമായിരിക്കും. ചന്തു ചതിയനായ, നീചനായ വ്യക്തിയായിരുന്നു പക്ഷെ ഇന്ന് ചന്തു എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരിലേക്കും ആദ്യം ഓടിയെത്തുന്ന മുഖം മമ്മൂക്കയുടെതാകും. അതുകൊണ്ട് തന്നെ നമ്മുക്ക് കാത്തിരിക്കാം. മധുപാലിന്‍റെ സംവിധാനത്തില്‍ ശ്രീകുമാറിന്‍റെ രചനയില്‍ മമ്മൂക്ക നായകനാകുന്ന കര്‍ണന് വേണ്ടി. നാളെ ഒരിക്കല്‍ കര്‍ണന്‍ എന്ന് കേള്‍ക്കുമ്പോളും ഇത്രയുംകാലം മനസ്സിലുണ്ടായിരുന്ന രൂപങ്ങള്‍ക്ക് മമ്മൂക്കയുടെ ഛായ വന്നുകൂടായ്കയില്ലല്ലോ.