മെഗാസ്റ്റാറിന്റെ കര്‍ണന്‍ 2017ല്‍
പൃഥ്വിരാജിനെ നായകനാക്കി ഒരുങ്ങുന്ന ആര്‍എസ് വിമല്‍ ചിത്രം കര്‍ണന്‍ തിരക്കഥ പൂര്‍ത്തിയാക്കി ചിത്രീകരണത്തിലേക്ക് നീങ്ങുകയാണ്. മഹാഭാരത്തിലെ കര്‍ണ കഥയെ ആസ്പദമാക്കുന്ന ചിത്രം പ്രഖ്യാപിച്ചയുടനെയാണ് നിര്‍മാതാവും തിരക്കഥാകൃത്തുമായ ശ്രീകുമാര്‍ താന്‍ വര്‍ഷങ്ങളായി ഇതേ പ്രമേയത്തിന്റെ പുറകെയാണെന്നും മമ്മൂട്ടി തന്റെ ചിത്രത്തില്‍ നായകനാകുമെന്നും പ്രഖ്യാപിച്ചത്. 17 വര്‍ഷത്തോളം കര്‍ണന്റെ കഥ സിനിമയാക്കുന്നതിന് ശ്രീകുമാര്‍ ശ്രമിച്ചിട്ടുണ്ട്. മധുപാലാണ് ഈ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. ഉടന്‍ തന്നെ ഈ ചിത്രത്തിന്റെയും പ്രഖ്യാപനമുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് മെഗാസ്റ്റാറിന്റെ കര്‍ണനെ കുറിച്ച് വാര്‍ത്തകളൊന്നുമില്ലാതായി.
600 കിലോ ചോക്ലേറ്റില്‍ നിര്‍മിച്ച കബാലി രജനീകാന്ത്
മധുപാല്‍ മറ്റൊരു ചിത്രത്തിന്റെ ജോലികളിലേക്ക് കടന്നതോടെ കര്‍ണന്‍ അനിശ്ചിതമായി മാറ്റിവെച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ മധുപാല്‍ തന്നെ ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. 2017ല്‍ മമ്മൂട്ടിയുടെ കര്‍ണന്‍ തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മധുപാല്‍ പറയുന്നു. വളരേപെട്ടെന്ന് എടുത്തു ചാടി ചെയ്യേണ്ട സിനിമയല്ലിത്. ഏറെ പഠനത്തിനും ആസൂത്രണത്തിനും ശേഷമാണ് ചിത്രീകരണത്തിലേക്ക് നീങ്ങേണ്ടത്. ഇപ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മധുപാല്‍ അറിയിച്ചു.