മലേഷ്യയിലെ പ്രണയകഥയുമായി അനൂപ് മേനോന്‍
നടന്‍ എന്ന നിലയില്‍ തിരക്കുകള്‍ വര്‍ധിച്ചപ്പോള്‍ അനൂപ് മേനോന്റെ തിരക്കഥകള്‍ക്ക് അല്‍പ്പം ഇടവേള വന്നിരിക്കുകയാണ്. എന്നാല്‍ പുതിയ തിരക്കഥയ്ക്കുള്ള ഒരുക്കങ്ങള്‍ അനൂപ് ആരംഭിച്ചു കഴിഞ്ഞതായാണ് ഇപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍. മലേഷ്യയില്‍ നടക്കുന്ന ഒരു പ്രണയകഥയാണത്രേ അനൂപിന്റെ മനസില്‍. ഒരു മലേഷ്യന്‍ യാത്രയ്ക്കിടെയാണ് തിരക്കഥയിലേക്കുള്ള സ്പാര്‍ക്ക് അനൂപിന് ലഭിക്കുന്നത്. ഉടനെ അദ്ദേഹം തന്റെ മനസിലുള്ള ആശയം ഒരു നിര്‍മാതാവുമായി പങ്കുവെക്കുകയും ചെയ്തു. നിര്‍മാതാവിനു കൂടി ആ ആശയത്തില്‍ താല്‍പ്പര്യമായതോടെ തിരക്കഥാ രചനയിലേക്ക് കടക്കുകയാണ്. അനൂപ്.
പോലീസ് വേഷത്തില്‍ മീരാ ജാസ്മിന്‍ തിരിച്ചുവരുന്നു
ഇപ്പോള്‍ കരിങ്കുന്നം സിക്‌സസ് എന്ന ദീപു കരുണാകരന്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുകയാണ് അനൂപ്. ഇത് കഴിഞ്ഞാലുടന്‍ സ്വന്തം ചിത്രത്തിന്റെ രചനയിലേക്ക് നീങ്ങും. 2016 അവസാനത്തിലോ 2017 തുടക്കത്തിലോ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചിക്കുന്നത്. മലേഷ്യയിലെ ജോര്‍ജ് ടൗണ്‍ ആയിരിക്കും പ്രധാന ലൊക്കേഷന്‍.