ലാല്‍ജോസും ഉണ്ണി ആറും ഒന്നിക്കുന്നു, നായകന്‍ ദുല്‍ഖര്‍
ചെറുകഥാകൃത്ത് ഉണ്ണി ആര്‍ തിരക്കഥാകൃത്ത് എന്ന നിലയിലും തന്റെ സാന്നിധ്യം മലയാളത്തില്‍ ഉറപ്പിക്കുകയാണ്. ബിഗ് ബിയിലൂടെ തുടക്കമിട്ട അദ്ദേഹം പിന്നീട് മുന്നറിയിപ്പിലൂടെയാണ് സജീവമായി സിനിമയിലേക്ക് തിരിച്ചെത്തിയത്. ചാര്‍ലിയിലൂടെ ഒരു വന്‍ വിജയവും അദ്ദേഹം സ്വന്തമാക്കി. ബിഗ് ബി, ചാര്‍ലി എന്നിവയിലൂടെ കച്ചവട മൂല്യമുള്ള രചനകള്‍ക്ക് താന്‍ പാകപ്പെട്ടവനാണ് ബോധ്യപ്പെടുത്തിയ അദ്ദേഹത്തിന്റെ അടുത്ത റിലീസ് ചെയ്യാനുളള ചിത്രം ലീലയാണ്. രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലീല എല്ലാതരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ചിത്രമായിരിക്കുമെന്നാണ് ഉണ്ണി ആര്‍ പറയുന്നത്.
മണിയുടെ ഡബ്‌സ്മാഷ് വീഡിയോ ശ്രദ്ധനേടുന്നു
ഇനി ലാല്‍ജോസുമായി യോജിച്ചൊരു ചിത്രത്തിന് തയാറെടുക്കുകയാണ് ഉണ്ണി ആര്‍. ദുല്‍ഖര്‍ സല്‍മാനായിരിക്കും ചിത്രത്തില്‍ നായകന്‍. നേരത്തേ ദുല്‍ഖറും ലാല്‍ജോസും ഒന്നിച്ച വിക്രമാദിത്യന്‍ മികച്ച വിജയം നേടിയിരുന്നു. ഷാബിന്‍ ബക്കര്‍ നിര്‍മിക്കുന്ന ചിത്രം ഒരു കുടുംബ ചിത്രമാകുമെന്നാണ് സൂചനകള്‍.
മമ്മൂട്ടിയും ജയറാമും പൃഥ്വിയും മാറുന്നത് തെറി പേടിച്ചോ?